
അലനെയും താഹയെയും ഒരു തെളിവും ഇല്ലാതെ അറസ്റ്റ് ചെയ്തു എൻ.ഐ.എ യ്ക്ക് കൈമാറിയതിനെ നിയമസഭയിൽ ചോദ്യം ചെയ്തപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി കേട്ട് താൻ അതിശയിച്ചു പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഞാൻ നിയമസഭയിലാണോ അതോ ലോക്സഭയിലാണോ നിൽക്കുന്നത് എന്നുപോലും സംശയമായി.
കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായുടെ വാക്കുകളാണ് പിണറായി വിജയൻ സംസാരിക്കുന്നത്.ഒരു കമ്യൂണിസ്റ്റ് നേതാവിനും ചേരാത്ത ഭാഷയിൽ, അമിത് ഷായെ പോലെ യുഎപിഎ ചുമത്തിയ കേസിനെ ന്യായീകരിക്കുകയാണ് പിണറായി എന്നും അദേഹം ആരോപിച്ചു.
Post Your Comments