മലപ്പുറം: മോഷണക്കുറ്റം ആരോപിച്ച് യുവാക്കള്‍ക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം. മലപ്പുറത്തെ വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം. പ്രദേശത്ത് മോഷണം പെരുകുന്നതായും യുവാക്കള്‍ മോഷ്ടാക്കളാണെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം. പരപ്പനങ്ങാടി പോലീസ് എത്തിയാണ് ഇരുവരെയും മോചിപ്പിച്ചത്. ഒന്നും പറയാന്‍ പോലും സമ്മതിക്കാതെ മര്‍ദ്ദിക്കുകയായിരുന്നെന്ന് യുവാക്കള്‍ പറഞ്ഞു. ഞായറാഴ്ച രാത്രി ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് എത്തിയ ഷറഫുദീന്‍, നവാസ് എന്നീ യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
കമ്പി, പൈപ്പ്, മരത്തടി തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് യുവാക്കളെ മര്‍ദ്ദിച്ചത്.അക്രമി സംഘത്തില്‍ നൂറിലധികം പേര്‍ ഉണ്ടായിരുന്നതായും യുവാക്കള്‍ പറഞ്ഞു.പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അക്രമികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ലെന്ന് മര്‍ദ്ദനമേറ്റ യുവാക്കള്‍ പറഞ്ഞു.പേര് ചോദിച്ച ശേഷം മര്‍ദ്ദനം തുടങ്ങുകയായിരുന്നു. പിന്നാലെ വന്നവരും മര്‍ദ്ദിച്ചുവെന്ന് ഷറഫുദീന്‍ പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിന് പുല്ലുവില : ചൈനയില്‍ നിന്നെത്തിയ പ്രവാസികള്‍ സൗദിയിലേയ്ക്ക് പോയി
ആദ്യ അടിയില്‍ തന്നെ തലപൊട്ടി രക്തം വരാന്‍ തുടങ്ങിയിരുന്നു. ദാഹിച്ചുവലഞ്ഞ് വെള്ളം ചോദിച്ചിട്ടും ആരും നല്‍കാന്‍ തയ്യാറായില്ല. പോലീസിലേല്‍പ്പിക്കാന്‍ പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല. എങ്ങനെയോ വിവരമറിഞ്ഞ് പോലീസ് എത്തി കെട്ടഴിച്ച് വിടുകയായിരുന്നുവെന്നും മര്‍ദ്ദനമേറ്റ യുവാക്കള്‍ പറഞ്ഞു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം ചൊവ്വാഴ്ചയാണ് തന്റെ മൊഴിയെടുക്കാന്‍ പോലീസ് തയ്യാറായത്. ആള്‍ക്കൂട്ട ആക്രമണമെന്ന് മൊഴി കൊടുത്തിട്ടും പ്രദേശത്ത് സംഘര്‍ഷമുണ്ടായി എന്ന് മാത്രമാണ് പോലീസ് രേഖപ്പെടുത്തിയതെന്നും യുവാക്കള്‍ കുറ്റപ്പെടുത്തി.
Post Your Comments