ഓമാനൂര്‍: മലപ്പുറം ഓമാനൂരില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന വാര്‍ത്ത വ്യാജമാണെന്നും പോലീസും വ്യക്തമാക്കി.എന്നാല്‍ കുട്ടി പറഞ്ഞത് കേട്ട് യുവാക്കളെ നാല്‍പ്പതോളം വരുന്ന സംഘം മര്‍ദ്ദിച്ച് അവശരാക്കി. രക്തം ഛര്‍ദ്ദിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയെന്നും എന്നിട്ടും നാട്ടുകാര്‍ വെറുതെ വിട്ടില്ല.
ശാരദാ ചിട്ടി തട്ടിപ്പ്: രാജീവ് കുമാറിന്റെ അറസ്റ്റ് ഉടന്‍, ജാമ്യാപേക്ഷ തള്ളി
വിദ്യാര്‍ത്ഥി പറഞ്ഞ കഥ വിശ്വസിച്ച നാട്ടുകാര്‍ കാര്‍ തടഞ്ഞു വച്ച് യാത്രക്കാരായ വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്ത്, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരെയാണ് ആക്രമിച്ചത്. ഓമാനൂര്‍ സ്വദേശികളായ ഫൈസല്‍, സുള്‍ഫിക്കര്‍, മുഅഫ്ഖാന് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഓമാനൂരില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ യുവാക്കള്‍ക്കെതിരെ മര്‍ദനം ഉണ്ടായത്. വാട്സ്ആപ്പ് സന്ദേശത്തെ തുടര്‍ന്നായിരുന്നു ആക്രമണമുണ്ടായത്.
അറസ്റ്റിലായ മൂന്നു പേര് ഉള്‍പ്പെടെ നാല്‍പ്പതോളം പേര്‍ക്കെതിരെ വധശ്രമം, കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കല്‍, വാഹനം നശിപ്പിക്കല്‍ എന്നിവ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന പരാതിപ്പെട്ട വിദ്യാര്‍ഥി മൊഴി മാറ്റിയിരുന്നു. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് പേടിച്ച് വീട്ടുകാരെ പറ്റിക്കാനാണ് തെറ്റായി പരാതി നല്‍കിയതെന്ന് കുട്ടി മൊഴി നല്കി.യുവാക്കളെ മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇവരെ അറിയുന്ന ചിലര്‍ സംഭവത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാനും യുവാക്കള്‍ നിരപരാധികളാണ് എന്ന് ബോധിപ്പിക്കാനും ശ്രമിച്ചിരുന്നു.
എന്നാല്‍ യുവാക്കള്‍ നിരപരാധികളാണ് എന്ന പറഞ്ഞ് കാര്യം ബോധിപ്പിക്കാന്‍ എത്തിയവര്‍ക്കും ആള്‍കൂട്ടത്തിന്റെ മര്‍ദ്ദനം ആയിരുന്നു ഫലം. ഒരു കാരണവശാലും ഇവന്മാരെ വിടരുത് എന്ന് പറഞ്ഞ് വഴി പോക്കരും വന്നവരും നിന്നവരും എല്ലാം ചേര്‍ന്ന് യുവാക്കളെ പൊതിരെ തല്ലുകയായിരുന്നു. അടി കൊണ്ട് നിലത്തുവീണ യുവാക്കൾ രക്തം ഛർദ്ദിക്കുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തിലാണ് യുവാക്കള്‍ ഇപ്പോള്‍ ഉള്ളത്.
Post Your Comments