Latest NewsKeralaNews

കൊറോണ വൈറസ്; സഹായമാവശ്യപ്പെട്ടുകൊണ്ടുള്ള മെസേജിന് ആരോഗ്യമന്ത്രി നല്‍കിയ മറുപടി ചൂണ്ടിക്കാട്ടി പ്രശംസയുമായി യുവതി

കൊറോണ വൈറസ് പകരുന്നതിന്റെ ഭീതിയിലാണ് ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ. വൈറസ് ബാധയെ നേരിടാന്‍ ക്രിയാത്മകമായ ഇടപെടലുമായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ്. ഇതിനിടെ സഹായമാവശ്യപ്പെട്ടുകൊണ്ടുള്ള മെസേജിന് മന്ത്രി നല്‍കിയ മറുപടി ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിനും മന്ത്രിക്കും നന്ദി അറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

Read also: കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി കര്‍ണാടക ആരോഗ്യ വകുപ്പ്

ചൈനയിലുള്ള സുഹൃത്ത് ഒറ്റയ്ക്കാണെന്നും തിരികെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നുമഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ അയച്ച മെസേജിന് മിനിറ്റുകള്‍ക്കുള്ളില്‍ മന്ത്രി മറുപടി നല്‍കിയെന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്. കോലഞ്ചേരി സ്വദേശിയായ ഗീതു ഉല്ലാസ് എന്ന യുവതിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സഹായം തേടി മിനിറ്റുകള്‍ക്കുള്ളില്‍ മന്ത്രി ചൈനയിലുള്ള സുഹൃത്തിന്‍റെ നമ്പര്‍ തേടി നടപടിയെടുത്തെന്നും ഗീതു പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

‘നമ്മുടെ ആരോഗ്യവകുപ്പ് എത്രത്തോളം കരുതിയിരിക്കുന്നു എന്നതിന് ഒരു ഉദാഹരണം പറയാം… ശൈലജ ടീച്ചറിന്റെ ഫേസ്ബുക് അക്കൗണ്ടിൽ ഞാൻ അയച്ച മെസ്സേജ് ആണ്… ഒരു മിനിട്ടിന് ഉള്ളിൽ തന്നെ മറുപടി വന്നു… ഈ കരുതലിന് ഒരുപാട് നന്ദി…
ഹൃദയത്തിൽ നിന്ന്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button