KeralaLatest NewsNews

വരുമാനം കൂടിയിട്ടെന്താ; കെഎസ്ആര്‍ടിസി ഇപ്പോഴും പ്രതിസന്ധിയില്‍

തിരുവനന്തപുരം: വരുമാനം കൂടിയിട്ടെന്താ കെഎസ്ആര്‍ടിസി ഇപ്പോഴും പ്രതിസന്ധിയില്‍ തന്നെ. ശമ്പളം കൊടുക്കാന്‍ പോലും നെട്ടോട്ടമോടുകയാണ് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ വരുമാനം തുടര്‍ച്ചയായി രണ്ട് മാസം 200 കോടി കവിഞ്ഞിട്ടും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുവാണ്. സര്‍ക്കാര്‍ സഹായം കിട്ടിയിട്ടും വരവും ചെലവും തമ്മിലുള്ള അന്തരം പ്രതിമാസം ശരാശരി 30 കോടി കവിഞ്ഞു.

പ്രതിസന്ധി രൂക്ഷമായതോടെ സ്ഥാപനത്തിന്റെ ബാധ്യത സര്‍ക്കാര്‍ പൂര്‍ണമായി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡിസംബറില്‍ 213.28 കോടിയും ജനുവരിയില്‍ 204. 90 കോടിയുമായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. ശബരിമല സീസണാണ് വരുമാനം കബട്ടിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സര്‍ക്കാര്‍ സഹായമില്ലാതെ ശമ്പളം വിതരണം ചെയ്ത കെഎസ്ആര്‍ടിസിക്ക് എന്നാല്‍ ഇത്തവണ അതിന് കഴിഞ്ഞില്ല. 25 കോടി സര്‍ക്കാരില്‍ നിന്ന് കൂടി കിട്ടയിതുകൊണ്ടാണ് ജനുവരിയില്‍ പത്താം തീയതിയോടെ ശമ്പള വിതരണം പൂര്‍ത്തിയാക്കിയത്.

ഡിസംബറിലെ വരവും ചെലവും തമ്മിലുള്ള അന്തരം 78.21 കോടിയിയിരുന്നു. ഈ മാസവും 25 കോടി രൂപ സര്‍ക്കാര്‍ സഹായം കിട്ടിയാല്‍ മാത്രമേ ശമ്പളം വിതരണം പൂര്‍ത്തിയാക്കാന്‍ കെഎസ്ആര്‍ടിസിക്ക് സാധിക്കൂ. മ്പളവിതരണത്തിന് ഒരുമാസം 81 കോടി രൂപയാണ് വേണ്ടത്. ഇന്ധന ചെലവ് 88 കോടി വരും. ഇന്‍ഷുറന്‍സ്, സ്‌പെയര്‍പാര്‍ട്‌സ്, കണ്‍സോര്‍ഷ്യം വായ്പ തിരച്ചടവ് എന്നിവക്കായി 60 കോടി രൂപ വേറെയും കണ്ടെത്തണം. വരുമാനവും ചെലവും തമ്മിലുള്ള അന്തരത്തിന് ഇതാണ് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button