രാമേശ്വരം: കാക്കകളെ കൊന്ന് ചിക്കന്‍ സ്റ്റാളില്‍ ബിരിയാണി വില്‍പ്പന നടത്തിയ യുവാക്കൾ പിടിയിൽ. തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് സംഭവം. മദ്യത്തില്‍ കുതിര്‍ത്ത അരി നല്‍കിയാണ് ഇവർ കാക്കകളെ പിടികൂടിയിരുന്നത്. അരി കഴിച്ച് പറക്കാനാവാതെ കുഴങ്ങുന്ന കാക്കകളെ പിടികൂടി കൊന്ന് ബിരിയാണി വെക്കുകയായിരുന്നു യുവാക്കളുടെ രീതി. റോഡുവക്കില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ സ്റ്റാളുകളിലാണ് കോഴി ഇറച്ചി എന്ന പേരില്‍ വിലകുറച്ച് കാക്ക ഇറച്ചി യുവാക്കള്‍ വിതരണം ചെയ്തിരുന്നത്.
ഇവിടെയുള്ള ഒരു ക്ഷേത്രത്തിലെ വിശ്വാസികളാണ് കാക്കകളെ കൂട്ടത്തോടെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നേരത്തെയും ചെന്നൈയിലെ തട്ടുകടകളില്‍ പൂച്ചയുടെ ഇറച്ചി ബിരിയാണിയില്‍ ചേര്‍ത്ത് വില്‍ക്കുന്നത് കണ്ടെത്തിയിരുന്നു. മൃഗസംരക്ഷകരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൂച്ചകളെ കണ്ടെത്തിയിരുന്നു.
Post Your Comments