ചെന്നൈ: നടൻ രജനീകാന്തിന് സമൻസ്. തൂത്തുക്കുടി വെടിവയ്പിനേക്കുറിച്ച് വിവാദ പരാമർശം നടത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തേക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് അർജുന ജഗദീശൻ സമിതി മുമ്പാകെ രജനികാന്ത് ഹാജരായി വിശദീകരണം നൽകണമെന്നാണ് റിപ്പോർട്ട്.
പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണു തൂത്തുക്കുടിയിലെ സംഘർഷങ്ങൾക്കു കാരണം. ഇത്തരക്കാരെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തണം. പോലീസിനെ അങ്ങോട്ട് ആക്രമിച്ചതോടെയാണു പ്രശ്നം തുടങ്ങിയതെന്നും എല്ലാത്തിനും സമരവുമായിറങ്ങിയാൽ തമിഴ്നാട് ശവപ്പറമ്പായി മാറുമെന്ന രജനിയുടെ പരാമർശങ്ങളാണ് വിവാദത്തിന് കാരണമായാണ്.
Post Your Comments