KeralaLatest NewsNews

കൊറോണ വൈറസ് : വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്, ഒരാള്‍ക്കെതിരെ കൂടി കേസെടുത്തു

ആലപ്പുഴ : കൊറോണ വൈറസുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ് മുന്നോട്ട്. സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ഒരാൾക്കെതിരെ കൂടി കേസ് എടുത്തു. താമരക്കുളം സ്വദേശിക്കെതിരെ നൂറനാട് പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.

Also read : കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി കര്‍ണാടക ആരോഗ്യ വകുപ്പ്

അതേസമയം കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതിനാൽ വയനാട് ജില്ലയിലേക്ക് വിനോദ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വയനാട് ജില്ലയിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്ക് യാതൊരു തരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ടൂറിസം കേന്ദ്രങ്ങളും പതിവ് രീതിയില്‍ പ്രവര്‍ത്തനം തുടരുന്നതായും കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button