KeralaLatest NewsIndia

എസ്ഡിപിഐക്കെതിരെ മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് വെറുതെയല്ല, ആര്‍എസ്‌എസ് നേതാക്കളുടെ വീടുകളും വാഹനങ്ങളും തകര്‍ത്ത കൊടുങ്ങല്ലൂരിലെ സിഎഎ ആക്രമണങ്ങളുടെ റിപ്പോർട്ട് കിട്ടിയ ശേഷം

ഇങ്ങനെ കടകള്‍ അടക്കാന്‍ വ്യാപാരികളെ നിർബന്ധമായി പ്രേരിപ്പിക്കുന്നതില്‍ എസ്ഡിപിഐക്ക് കൃത്യമായ റോള്‍ ഉണ്ടെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.

കൊടുങ്ങല്ലൂര്‍: പൗരത്വ നിയമത്തിന്റെ പേരില്‍ എസ്ഡിപിഐ സംഘര്‍ഷത്തിന് ശ്രമിക്കുന്നു എന്ന ആക്ഷേപം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഇന്നലെ ഉന്നയിച്ചത് പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്നു സൂചന. പൗരത്വ നിയമത്തിന്റെ പേരില്‍ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ഒരു വിഭാഗം വ്യാപാരികള്‍ കടകള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് പലപ്പോഴും സംഘര്‍ഷം ഉണ്ടാകുന്നത്. ഇങ്ങനെ കടകള്‍ അടക്കാന്‍ വ്യാപാരികളെ നിർബന്ധമായി പ്രേരിപ്പിക്കുന്നതില്‍ എസ്ഡിപിഐക്ക് കൃത്യമായ റോള്‍ ഉണ്ടെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.

കൊടുങ്ങല്ലൂരില്‍ സംഘര്‍ഷത്തിന് ഇടയാക്കിയതും കടയടപ്പുമായി ബന്ധപ്പെട്ടു തുടങ്ങിയ തര്‍ക്കമാണ്.പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച്‌ ബിജെപി. നേതൃത്വത്തിലുള്ള ജനജാഗ്രതാ സമിതി നടത്തിയ റാലിയും ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരി പങ്കെടുത്ത പൊതുസമ്മേളനവുമായി ബന്ധപ്പെട്ട് ഒരുവിഭാഗം വ്യാപാരികള്‍ നടത്തിയ കടയടപ്പാണ് സംഘര്‍ഷത്തിന് കാരണമായത്. കടകള്‍ അടയ്ക്കുന്നതിനെ ചോദ്യംചെയ്ത ബിജെപി. പ്രവര്‍ത്തകരും എസ്.ഡി.പി.ഐ. പ്രവര്‍ത്തകരും തമ്മിലാണ് ആദ്യം സംഘര്‍ഷം നടന്നത്.

പൊലീസ് ഇടപെട്ട് എസ്.ഡി.പി.ഐ. നേതാക്കളെ മുന്‍കരുതലായി കസ്റ്റഡിയിലെടുത്ത് സംഘര്‍ഷം ഒഴിവാക്കിയെങ്കിലും രാത്രിയില്‍ അടച്ചിട്ടിരുന്ന ഏതാനും കടകള്‍ക്കു നേരെ കല്ലേറും ഷട്ടറുകളില്‍ പോസ്റ്റര്‍ ഒട്ടിക്കലും നടന്നത് വീണ്ടും സംഘര്‍ഷത്തിന് കാരണമായി. തിങ്കളാഴ്ച പുലര്‍ച്ചെ നഗരത്തിന്റെ സമീപപ്രദേശങ്ങളില്‍ ബിജെപി.-ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും ക്ലബ്ബുകള്‍ക്കും നേരെ വ്യാപകമായി നടന്ന തീവെപ്പും കല്ലേറും ജനങ്ങള്‍ക്കിടയില്‍ തന്നെ എതിർപ്പുയർന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ പൊലീസ് കാവലും മറ്റും ശക്തമാക്കിയിട്ടുണ്ടെങ്കിലും പല മേഖലകളിലും സംഘര്‍ഷം ഉടലെടുക്കുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് ജില്ലാ ഭരണകൂടം അതിവേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വ്യാപകമായ ആക്രമമാണ് എസ്ഡിപിഐ അഴിച്ചു വിട്ടത്. ഒരു കാറും രണ്ട് ബൈക്കുകളും പൂര്‍ണമായും കത്തിയമര്‍ന്നു. ഒരു ക്ലബ്ബും ഒരു മരണാനന്തരസഹായസംഘവും ഭാഗികമായി കത്തിനശിച്ചു. മറ്റൊരു കാര്‍ കല്ലെറിഞ്ഞു തകര്‍ത്തു. ബിജെപി.യുടെ കൊടിമരങ്ങളും ബോര്‍ഡുകളും വ്യാപകമായ നിലയില്‍ നശിപ്പിച്ചു.ജനജാഗ്രതാസമിതിയുടെ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കാനെത്തിയ ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരി ഭക്ഷണം കഴിച്ച്‌ വിശ്രമിച്ച തണ്ടാന്‍കുളം തെക്കുവശത്തുള്ള സേവാഭാരതി പ്രവര്‍ത്തകന്‍ വലിയപറമ്പില്‍ ഉണ്ണികൃഷ്ണന്റെ വീടിന് മുന്നില്‍ വെച്ചിരുന്ന ബൈക്കാണ് അക്രമികള്‍ മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചത്.

ആ​ര്‍​എ​സ്‌എ​സി​നെതിരെ വസ്തുതാ വിരുദ്ധ ബാ​ന​ര്‍ കെ​ട്ടാ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കെ​തി​രേ മ​ത​സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചതിന് കേ​സ്

വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു. തെക്കൂട്ട് അനിലിന്റെ കാറും എടവിലങ്ങ് പഞ്ചായത്തംഗവും ആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായ പി.കെ. സുരേഷ്‌കുമാറിന്റെ സ്‌കൂട്ടറും അക്രമികള്‍ തീവെച്ച്‌ നശിപ്പിച്ചു. കാര്‍ നിര്‍ത്തിയിട്ടിരുന്ന വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡും പൂര്‍ണമായും കത്തിയമര്‍ന്നു. വീടിന് തീപടരുന്നതിനുമുമ്പ് അഗ്‌നിരക്ഷാസേനയെത്തി തീയണയ്ക്കുകയായിരുന്നു.സംഘപരിവാര്‍ സംഘടനകളുമായി ബന്ധമില്ലാത്തവരുടെ വാഹനങ്ങളും കത്തിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇന്നലെ സഭയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എന്നാൽ എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button