കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേയ്ക്ക്/ തസ്തികയിലേക്ക് സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട് . 60 ശതമാനം മാര്‍ക്കോടുകൂടി മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിംഗ് (മെക്കാനിക്കല്‍ /ഇലക്ട്രിക്കല്‍ /ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കൊമേര്‍ഷ്യല്‍ പ്രാക്ടീസ് )ഡിപ്ലോമയും കപ്പല്‍ നിര്‍മാണമേഖലയില്‍ നാലു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരും ,വെല്‍ഡര്‍/പ്ലംബര്‍/ഇലട്രിഷ്യന്‍/ഇലട്രോണിക് മെക്കാനിക് /കാര്‍പെന്റെര്‍ എന്നി ട്രേഡുകളില്‍ ഐ.റ്റി.ഐ യും എന്‍.എ.സി യും കപ്പല്‍ നിര്‍മാണമേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 15-ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-35 നിയമാനുസൃത വയസ്സിളവ് അനുവദനീയം.
Post Your Comments