Latest NewsIndiaNews

പൗരത്വ നിയമ ഭേദഗതി: ബിജെപി ഡൽഹി പിടിച്ചാൽ ഷഹീൻ ബാഗ് സമരപ്പന്തൽ പൊളിക്കും; പ്രതികരണവുമായി വി മുരളീധരൻ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ബിജെപി ഡൽഹി പിടിച്ചാൽ ഷഹീൻ ബാഗിലെ സമരപ്പന്തൽ പൊളിക്കുമെന്ന് മുരളീധരൻ വ്യക്തമാക്കി. ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു വി മുരളീധരൻ.

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ആളുകളാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് പിന്നിൽ ചരട് വലിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള സമരമാണ് ഷഹീൻ ബാഗിൽ നടക്കുന്നത്. ഇതിന് വ്യക്തമായ തെളിവുണ്ടെന്നും വി മുരളീധരൻ വ്യക്തമാക്കി.

ALSO READ: എസ്‍ഡിപിഐ മതസ്പര്‍ധ വളർത്താൻ ശ്രമിക്കുന്നു; പൗരത്വ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി അക്രമം അഴിച്ച് വിട്ടാൽ വച്ച് പൊറുപ്പിക്കില്ലെന്ന് പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ സമരത്തിനെതിരെ ആഞ്ഞടിച്ചു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം ചർച്ചയായ വിഷയം ഷഹീൻ ബാഗ് സമരമാണ്. ഷഹീൻ ബാഗ് സമരത്തിനെതിരെ യോഗിയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button