Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaMollywoodLatest NewsNews

യുവ നടി ആക്രമിക്കപ്പെട്ട കേസ്: പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ വിചാരണ കോടതി ഇന്ന് പരിശോധിക്കും

കൊച്ചി: കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിന്‍റെ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇന്ന് തുടരും. നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ വിചാരണ കോടതി ഇന്ന് പരിശോധിക്കും. ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ ആണ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്.

വിചാരണ നടപടികൾക്കായി ദിലീപ് അടക്കമുള്ള പ്രതികളും കോടതിയിൽ ഹാജരാകുമെന്നാണ് വ്യക്തമാകുന്നത്. നടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ എത്തിച്ച ടെമ്പോ ട്രാവലറിന്‍റെ തിരിച്ചറിയൽ നടപടിയും ഒന്നാം സാക്ഷിയുടെ സാന്നിധ്യത്തിൽ ഇന്ന് നടക്കും. ഇത് പൂർത്തീകരിച്ച ശേഷമാകും മറ്റു സാക്ഷികളെ വിസ്തരിക്കുക.

യുവ നടിയെ ദിലീപിന്റെ ക്വട്ടേഷൻ പ്രകാരം തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്ന കേസിലാണ് അന്തിമ വിചാരണ ആരംഭിച്ചത്. കേസിൽ രഹസ്യ വിചാരണയാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ നടക്കുന്നത്. കേസിലെ ഇരയും ഒന്നാം സാക്ഷിയുമായ നടിയുടെ വിസ്താരം ഇന്നലെ ആരംഭിച്ചിരുന്നു. ഇത് ഇന്നും തുടരും. ഒന്നാം സാക്ഷിയുടെ വിസ്താരത്തിനായി 4 ദിവസമാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളത്.

ALSO READ: പേരില്‍ മാറ്റം വരുത്തി നടന്‍ ദിലീപ്

രഹസ്യ വിചാരണയായതിനാൽ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് നിയന്ത്രണമുണ്ട്. വിചാരണയുടെ ഭാഗമായ അഭിഭാഷകർക്ക് മാത്രമെ കൊച്ചിയിലെ വിചാരണ കോടതിയിലേക്ക് പ്രവേശനമുള്ളു. ആദ്യ ഘട്ടത്തിൽ 136 സാക്ഷികളുടെ വിസ്താരം നടക്കും. മലയാള സിനിമാ രംഗത്തെ നടീ-നടൻമാർ ഉൾപ്പെടെയുള്ളവർ സാക്ഷി പട്ടികയിലുണ്ട്. മൊത്തം 359 പേരുടെ സാക്ഷിപ്പട്ടികയും 161 രേഖകളും 250 തൊണ്ടി മുതലുകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി 17 ന് രാത്രിയാണു നടി ആക്രമിക്കപ്പെട്ടത്. ഒന്നാം പ്രതി പൾസർ സുനി, എട്ടാം പ്രതി നടൻ ദിലീപ് എന്നിവരടക്കം 10 പേരാണ് കേസിലെ പ്രതിപ്പട്ടികയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button