മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍. ശബരിമലയില്‍ ,നവോഥാന മതില്‍ പണിതു ,രാത്രിയില്‍ അവിശ്വാസി എസ്ഡിപിഐകാരിയെ മലകയറ്റിയ സംഭവത്തില്‍ വിശ്വാസി സമൂഹം നടത്തിയ സമരങ്ങളില്‍ ,അതുമായി നേരിട്ടു ബന്ധമില്ലാത്ത എന്റെയും ഡോക്ടര്‍ കെഎസ് രാധാകൃഷ്ണന്റെയും പേരില്‍ നൂറു കണക്കിന് കള്ളകേസുകള്‍ എടുത്ത പോലീസ് എന്റെ സമ്മര്‍ദത്തിന് വഴങ്ങി സാമൂഹ്യ വിരുദ്ധ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെന്നു പറയാന്‍ നാണമില്ലെ എന്ന് സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മദ്യപിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ തെറി. എല്ലാ സംഭവങ്ങളും വീഡിയോ ഓഡിയോ ഉണ്ട്. അതുകൊണ്ടു മനോരമ കള്ളം നടക്കില്ലെന്നും അവര്‍ക്കെതിരെയും കേസുവരും. അതിനു പോലീസ് വേണ്ടെന്നും ഇവിടെ നീതിന്യായം കോടതി നടത്തുമെന്നും ഞാന്‍ ഒരു അഭിഭാഷകന്‍ ആണിപ്പോള്‍.മാധ്യമ പ്രവര്‍ത്തകനെന്നും പറഞ്ഞു ഒരു സ്പെഷ്യല്‍ നിയമവുമില്ല. ഈ നാട്ടിലെ വലിയ വിഭാഗം ആളുകള്‍ സത്യം തത്സമയം കണ്ടതാണെന്നും സെന്‍കുമാര്‍ കുറിച്ചു.
സെന്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ;
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയ ശേഷം സുപ്രീം കോടതി ഉത്തരവ് പ്രകാരം വീണ്ടും SPC ആയി 55 ദിവസം ഇരുന്ന്, റിട്ടയര്‍ ചെയ്ത ആഴ്ച മുതല്‍ കള്ള കേസുകള്‍ എടുത്ത പോലീസ് എന്നെ സഹായിച്ചുവെന്നു മുഖ്യ മന്ത്രി.
ആ കേസുകള്‍ കള്ളമാണെന്നു ഹൈക്കോടതിയും സുപ്രീം കോടതിയും കണ്ടെത്തി പിഴ വരെയിട്ടു. ആ പോലീസ് മേധാവിയുള്ള പോലീസ്.
ശബരിമലയില്‍ ,നവോഥാന മതില്‍ പണിതു ,രാത്രിയില്‍ അവിശ്വാസി SDPI കാരിയെ
മലകയറ്റിയ സംഭവത്തില്‍ 2019 ജനുവരി 2,3 തീയതികളില്‍ വിശ്വാസി സമൂഹം നടത്തിയ സമരങ്ങളില്‍ ,അതുമായി നേരിട്ടു ബന്ധമില്ലാത്ത എന്റെയും ഡോക്ടര്‍ KS RADHAKRISHNAN ന്റെയും പേരില്‍ നൂറു കണക്കിന് കള്ളകേസുകള്‍ എടുത്ത പോലീസ്.
ആ പോലീസ് എന്റെ സമ്മര്‍ദത്തിന് വഴങ്ങി സാമൂഹ്യ വിരുദ്ധ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ NON COGNISABLE കുറ്റത്തിന് കേസെടുത്താത്രേ.നാണമില്ലേ മുഖ്യാ പറയാന്‍.??
കോടതി NON COGNISABLE കേസെടുക്കാന്‍ അനുവദിച്ചതാണ് ഈ കൊലക്കേസ്.
എല്ലാ മാധ്യമ ധര്‍മങ്ങളും തകര്‍ത്തു,എന്റെ പത്ര സമ്മേളനം അലങ്കോലമാക്കാന്‍ കടവില്‍ റഷീദ് എന്നയാളെ നിയോഗിച്ച ഗൂഡാലോചനക്കാര്‍ പെറ്റി കേസ് കണ്ടു വിരണ്ടു.
മനോരമ വിഷന്‍ പറയുന്നത് സെന്‍കുമാര്‍ കൈയ്യേറ്റം ചെയ്തു എന്നാണ്.
റഷീദ് കൊടുത്ത പരാതിയില്‍ പോലും ഞാന്‍ തെറി പറഞ്ഞു എന്നേയുള്ളു.
മദ്യപിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ തെറി. എല്ലാ സംഭവങ്ങളും വീഡിയോ ഓഡിയോ ഉണ്ട്. അതുകൊണ്ടു മനോരമ കള്ളം നടക്കില്ല. അവര്‍ക്കെതിരെയും കേസുവരും. അപ്പോഴോ?
അതിനു പോലീസ് വേണ്ട.ഇവിടെ നീതിന്യായം കോടതി നടത്തും.ഞാന്‍ ഒരു അഭിഭാഷകന്‍ ആണിപ്പോള്‍.മാധ്യമ പ്രവര്‍ത്തകനെന്നും പറഞ്ഞു ഒരു സ്പെഷ്യല്‍ നിയമവുമില്ല.ഈ നാട്ടിലെ വലിയ വിഭാഗം ആളുകള്‍ സത്യം തത്സമയം കണ്ടതാണ്.
മനോരമയും വേ… നെറ്റും വിരട്ടണ്ട.
സത്യം കാണുന്ന സനാതന ധാര്മികള്‍ ഉണ്ടിവിടെ.അവരുടെ എണ്ണം ദിനം പ്രതി കൂടുന്നു.കള്ളപ്പണം ഇല്ലാതായതില്‍ മോഡിജിയോടുള്ള വിരോധം കുറച്ചല്ല എന്നറിയാം.നിങ്ങള്‍ പറയുന്ന കള്ളങ്ങള്‍ വിഴുങ്ങുന്ന ജനത അല്ല ഇപ്പോള്‍.പിന്നെ , മുഖ്യന് പോലീസ് ഞാന്‍ പറഞ്ഞത് ചെയ്തു എന്ന് തോന്നിയാല്‍ അതിന്റെ അര്‍ത്ഥം അവര്‍ ജനത്തിന്റെ മാറ്റം അറിയുന്നു എന്നും സത്യം അറിയുന്നു എന്നുമാണ്.
അല്ലാ, ഏതു ഓഫീസര്‍ ആണ് എന്റെ സമ്മര്‍ദത്തില്‍ വന്നത്?
ഹിന്ദുവിനെതിരെ എന്തു നുണയും പറയുന്ന നാലാം ലിംഗ ക്കാരെ എനിക്ക് പുച്ഛം തന്നെ.
Post Your Comments