വിവാഹം കഴിഞ്ഞ് 12ാം ദിനത്തില്‍ വേര്‍ പിരിയാനൊരുങ്ങി അമേരിക്കന്‍ നടിയും ടെലിവിഷന്‍ താരവുമായ പമേല ആന്‍ഡേഴ്‌സണ്‍. ജനുവരി 20-നായിരുന്നു പമീലയും
ഹോളിവുഡിലെ പ്രശസ്ത ഹെയര്‍ ഡ്രസറും നിര്‍മാതാവുമായ ജോണ്‍ പീറ്റേഴ്‌സണുമായി വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. പമേലയുടെ നാലാം വിവാഹമായിരുന്നു ഇത്. ബേവാച്ച്, സ്‌കൂബീ ഡൂ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ താരം കൂടിയാണ് പമേല.
ജനുവരി 20-നു കാലിഫോര്‍ണിയയിലെ മാലിബുവിലായിരുന്നു പമേലയുടെയും ജോണ്‍ പീറ്റേഴ്‌സുമായുള്ള വിവാഹം. ഇത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്ന ഇവര്‍ വിവാഹം കഴിഞ്ഞ് 12-ാം ദിവസത്തിലാണ് ഇരുവരും പിരിയുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ഡ്രമ്മറായ ടോമി ലീ ആയിരുന്നു പമീലയുടെ ആദ്യ ഭര്‍ത്താവ്. 1995-ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ വിവാഹത്തില്‍ പമീലയ്ക്ക് രണ്ട് ആണ്‍മക്കളുണ്ട്. എന്നാല്‍ ആ ബന്ധം അധികം നീണ്ടു നിന്നില്ല. ലീയ്‌ക്കെതിരെ പമീല ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയതിനെത്തുടര്‍ന്ന് ലീ ജയിലിലായി. 1998-ല്‍ ഇരുവരും വിവാഹമോചിതരായി. അതിനു ശേഷം മാര്‍ക്ക്‌സ് ഷെന്‍കെന്‍ബേര്‍ഗ് എന്ന മോഡലുമായി വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും 2001-ല്‍ ഇരുവരും വിവാഹത്തില്‍നിന്നു പിന്തിരിഞ്ഞു.
തുടര്‍ന്ന് ഗായകനായ കിഡ് റോക്കിനെ വിവാഹം ചെയ്തു. അതും വിവാഹമോചനത്തില്‍ കലാശിച്ചു. അമേരിക്കന്‍ ഗായകന്‍ റിക്ക് സോളമനെയാണ് പമേല പിന്നീട് വിവാഹം ചെയ്തത്. ഈ ബന്ധവും വിവാഹമോചനത്തില്‍ അവസാനിച്ചു. അതിന് ശേഷം ഫ്രഞ്ച് ഫുട്‌ബോളര്‍ ആദില്‍ റാമിയുമായി പമേല പ്രണയത്തിലായി. ആ ബന്ധവും അധികകാലം നീണ്ടു നിന്നില്ല. എന്തായാലും നാലാം വിവാഹവും മോചനവും നടക്കാന്‍ പോകുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Post Your Comments