Latest NewsKeralaNews

എസ്എഫ്ഐ പ്രവർത്തകനെ പത്തോളം പേരടങ്ങുന്ന സംഘം മർദ്ദിച്ചു : ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : എസ്എഫ്ഐ പ്രവർത്തകനെ പത്തോളം പേരടങ്ങുന്ന സംഘം മർദ്ദിച്ചു. തിരുവനന്തപുരം എം ജി കോളേജിനു മുന്നിൽ ഇന്നലെ രാത്രിയോടെ ഒന്നാം വർഷ ബിഎസ്‍സി കെമിസ്ട്രി വിദ്യാര്‍ത്ഥി കൗശിക്കിനാണ് മർദ്ദനമേറ്റത്. എസ്.എഫ്.ഐ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി തോരണം കെട്ടുകയായിരുന്ന കൗശിക്കിനെ  വളഞ്ഞിട്ട് മർദ്ദിക്കുയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Also read : കേന്ദ്രം കേരളത്തിന് 15,323 കോടി നല്‍കണമെന്ന് ധനകാര്യ കമ്മിഷന്റെ നിര്‍ദേശം

ആക്രമണത്തിന് പിന്നിൽ എബിവിപിക്കാരെന്ന പരാതിയുമായി എസ്എഫ്ഐ പ്രവർത്തകര്‍ രംഗത്തെത്തി. ശേഷം  എംജി കോളേജിലേക്ക് എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. പ്രകടനം ഗേറ്റിന് സമീപം പോലീസ് തടഞ്ഞു. എം ജി കോളേജിലുള്ള എസ്എഫ്ഐ- എബിവിപി തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നും വിവരമുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button