തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി നിയമം ,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാനത്തിന്റെ നടപടിയോടുള്ള എതിര്‍പ്പ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍ വാക്കാല്‍ എതിര്‍പ്പ് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാര്‍ പക്ഷെ രേഖാമൂലം ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന വിഷയമല്ലെന്ന് ഗവര്‍ണറെ അറിയിച്ചാതായും മുഖ്യമന്ത്രി വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ട ആവശ്യം ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ച് മാത്രമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുമ്ബ് ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കേണ്ട കാര്യം ചട്ടപ്രകാരം ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വിശദീകരിച്ചു.
Post Your Comments