Latest NewsNewsIndia

എല്‍ഐസിയിലെ കേന്ദ്ര സര്‍ക്കാരിനുള്ള ഓഹരി വില്‍ക്കുന്നതിനുള്ള നടപടികള്‍ സെപ്റ്റംബറിനു ശേഷം ; എതിര്‍പ്പുമായി ബിഎംഎസ്

ന്യൂഡല്‍ഹി : എല്‍ഐസിയിലെ കേന്ദ്ര സര്‍ക്കാരിനുള്ള ഓഹരി വില്‍ക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ സെപ്റ്റംബറിനു ശേഷം ആരംഭിക്കുമെന്നു ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. 10% ഓഹരി വില്‍ക്കാനാണ് ആലോചനയെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓഹരി വിറ്റഴിക്കലിനു മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട നടപടികള്‍ സംബന്ധിച്ചു കേന്ദ്ര നിയമ മന്ത്രാലയവുമായി ചര്‍ച്ച ആരംഭിച്ചു.

ഐഡിബിഐ ബാങ്കില്‍ സര്‍ക്കാരിനുള്ള 47.11% ഓഹരിയും വില്‍ക്കും. ഇരു വില്‍പനകളിലൂടെയും 90,000 കോടി രൂപയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം എല്‍ഐസി, ഐഡിബിഐ എന്നിവയുടെ ഓഹരി വില്‍പനയ്‌ക്കെതിരെ ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്ത്‌വന്നു. സാമ്പത്തിക ഉപദേശകരും ഉദ്യോഗസ്ഥരും നല്‍കുന്ന ആശയങ്ങള്‍ സര്‍ക്കാരിനു ഗുണം ചെയ്യുന്നില്ലെന്നും വരുമാനമുണ്ടാക്കാന്‍ ദേശീയ സ്വത്തുക്കള്‍ വില്‍ക്കുന്നതു സാമ്പത്തിക ശാസ്ത്രത്തിനു യോജിച്ചതല്ലെന്നും രാജസ്ഥാനിലെ ജോധ്പുരില്‍ ചേര്‍ന്ന ബിഎംഎസ് ദേശീയ നിര്‍വാഹക സമിതിയില്‍ കൂറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button