സൗന്ദര്യചികിത്സകളിലെ ഒരു പ്രധാന ഘടകമാണ് നാരങ്ങ. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തില്‍ ആഴ്ന്നിറങ്ങി ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. നാരങ്ങയിലെ ആന്റി ഓക്‌സിഡന്റ് രക്തചംക്രമണം കൂട്ടുകയും ആരോഗ്യകരമായ ചര്‍മ്മം പ്രധാനം ചെയ്യുകയും ചെയ്യുന്നു. ഫേഷ്യലുകളിലും ഫേസ് മാസ്‌കുകളിലും നാരങ്ങ വ്യാപകമായി ഉപയോഗിക്കുന്നു. സിട്രസ് പഴങ്ങളില്‍ ഉള്‍പ്പെടുന്ന നാരങ്ങക്ക് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റ്‌സും അടങ്ങിയിരിക്കുന്നതിനാല്‍ നിരവധി സൗന്ദര്യഗുണങ്ങളും ഇതിനുണ്ട്. പ്രകൃതിദത്തമായ ചര്‍മ്മശുചീരകരണിയാണ് നാരങ്ങ. നാരങ്ങ തേന്‍, ഗ്രാം ഫ്‌ലവര്‍, മുട്ട, തൈര് തുടങ്ങിയവയുമായി കലര്‍ത്തി ഉപയോഗിച്ചാല്‍ ഫലം അദ്ഭുതകരമായിരിക്കും. നാരങ്ങ ഉപയോഗിക്കാവുന്ന ചില ഫേസ് പാക്കുകളാണ് ഇവിടെ വിവരിക്കുന്നത്.
നാരങ്ങയും യോഗര്‍ട്ടും ഒരു പാത്രത്തില്‍ അരകപ്പ് തൈര് എടുക്കുക. ഇതില്‍ നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കുക. രണ്ടും നന്നായി കലര്‍ത്തുക. നാരങ്ങാ നീരിന് പകരം നാരങ്ങാ എണ്ണയോ ഉപയോഗിക്കാം. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. പത്ത് പതിനഞ്ച് മിനിട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച കഴുകുക. തിളങ്ങുന്നതും നനവുള്ളതുമായ ചര്‍മ്മം നിങ്ങള്‍ക്ക് സ്വന്തം. നാരങ്ങ ചര്‍മ്മത്തെ വൃത്തിയാക്കുകയും തൈര് നനക്കുകയും ചെയ്യും.
നാരങ്ങയും യോഗര്‍ട്ടും
ഒരു പാത്രത്തില്‍ അരകപ്പ് തൈര് എടുക്കുക. ഇതില്‍ നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കുക. രണ്ടും നന്നായി കലര്‍ത്തുക. നാരങ്ങാ നീരിന് പകരം നാരങ്ങാ എണ്ണയോ ഉപയോഗിക്കാം. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. പത്ത് പതിനഞ്ച് മിനിട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച കഴുകുക. തിളങ്ങുന്നതും നനവുള്ളതുമായ ചര്‍മ്മം നിങ്ങള്‍ക്ക് സ്വന്തം. നാരങ്ങ ചര്‍മ്മത്തെ വൃത്തിയാക്കുകയും തൈര് നനക്കുകയും ചെയ്യും.
നാരങ്ങയും തേനും
ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. രണ്ടും നന്നായി ഇളക്കുക. ഇത് മുഖത്ത് പുരട്ടുക. പത്ത് മിനിട്ടിന് ശേഷം മുഖം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് സൂര്യാഘാതം ഏറ്റുള്ള പാടുകളെയും മറ്റും പാടുകളെയും നീക്കാന്‍ സഹായിക്കും. ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഇത് ഉപയോഗിച്ചാല്‍ മികച്ച ഫലം ഉറപ്പ്.
നാരങ്ങയും കുക്കുമ്ബറും
കുക്കുമ്ബര്‍ ജ്യൂസ് ഒരു ടേബിള്‍ സ്പൂണിനൊപ്പം ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ ചേര്‍ത്ത് ഇളക്കുക. ഒരു ഉണ്ട കോട്ടണ്‍ എടുത്ത് ഇതില്‍ മുക്കി വട്ടത്തില്‍ മുഖത്ത് തേക്കുക. അഞ്ച് മിനിട്ടോളം അമര്‍ത്തി ഈ പ്രക്രിയ ആവര്‍ത്തിക്കുക. ഇത് ഉണങ്ങാന്‍ അഞ്ച് മിനിട്ട് കാക്കുക. തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. എണ്ണമയമുള്ള ചര്‍മ്മത്തില്‍ നിന്ന് രക്ഷ നേടാന്‍ ഈ ഫേസ് പാക്ക് ഉത്തമമാണ്.
നാരങ്ങയും മുള്‍ട്ടാണി മിട്ടിയും
രണ്ട് സ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും നന്നായി കലര്‍ത്തുക. മുഖം മുഴുവന്‍ ഇത് പുരട്ടുക. പത്ത് പതിനഞ്ച് മിനിട്ടിന് ശേഷം മുഖം ചൂടുവെള്ളത്തില്‍ കഴുകുക. മികച്ചൊരു ഫേസ് പാക്കാണിത്.
നാരങ്ങയും തക്കാളിയും
തക്കാളിനീര് മൂന്നോ നാലോ സ്പൂണില്‍ ഒന്നോ രണ്ടോ സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ക്കുക. ഇത് ഒരു പാത്രത്തില്‍ കുഴമ്ബുരൂപത്തില്‍ ചേര്‍ക്കുക. മുഖത്ത് പുരട്ടി ഉണങ്ങാന്‍ പത്ത് മിനിട്ട് കാക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകുക. മുഖത്തെ പാടുകളും മറ്റും കളയാന്‍ ഇത് ഉത്തമമാണ്
Post Your Comments