KeralaLatest NewsNews

ചൈനയില്‍ നിന്ന് വന്ന ശേഷം സര്‍ക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി നടക്കുന്നത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ചൈനയില്‍ നിന്ന് വന്ന ശേഷം സര്‍ക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി നടക്കുന്നത് കുറ്റകൃത്യമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാ ജില്ലകളിയും വൈറസ് ബാധ പ്രതീക്ഷിക്കണം. കണക്കുകള്‍ ശേഖരിക്കുന്നത് ഏറ്റവും പ്രയാസകരമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായതിന് പിന്നാലെയാണ് പ്രഖ്യാപനം. 14 ജില്ലകളിലും ജാഗ്രതാസമിതിയെ നിയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button