തിരുവനന്തപുരം: കൊറോണ വൈറസ് , വീണ്ടും വെല്ലുവിളിയുമായി പ്രകൃതിചികിത്സകന് ജേക്കബ് വടക്കഞ്ചേരി . കൊറോണ വൈറസ് ഉണ്ടെങ്കില്‍ അത് തെളിയിക്കണമെന്നാവശ്യം. സമൂഹമാധ്യമങ്ങളിലൂടെയാണ് ആരോഗ്യവിദഗ്ദ്ധരെ വെല്ലുവിളിച്ച് വീഡിയോ സന്ദേശം പ്രചരിയ്ക്കുന്നത്.
നിപ കാലത്തും അങ്ങനെയൊരു വൈറസ് ഇല്ലായെന്ന് പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കഞ്ചേരിക്ക് എതിരെ കേസെടുത്തിരുന്നു. ശാസ്ത്രത്തെയും ആധുനിക വിജ്ഞാനത്തെയും ചോദ്യം ചെയ്ത് ജേക്കബ് വടക്കഞ്ചേരി തെറ്റിദ്ധാരണ പരത്തുകയാണെന്ന് ചൂണ്ടിക്കാണിച്ച് ഡോക്ടര്‍മാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തി.
നിപ കാലത്ത് ഉന്നയിച്ച തരത്തിലുള്ള അതേ വാദങ്ങളാണ് ഇപ്പോഴും ജേക്കബ് വടക്കഞ്ചേരി ഉന്നയിച്ചിരിക്കുന്നത്. കൊറോണ എന്നൊരു വൈറസ് നിലവിലില്ല. ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു വൈറസ് ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ എന്തെങ്കിലും അടിയന്തരസാഹചര്യം ഉണ്ടെന്ന് കാണിച്ചാല്‍ മാത്രമേ ആരോഗ്യമേഖലയ്ക്ക് ശ്രദ്ധ കിട്ടുകയുള്ളൂ. അതിനു വേണ്ടിയുണ്ടാക്കിയ കള്ളക്കഥയാണ് കൊറോണ വൈറസ് എന്നാണ് ജേക്കബ് വടക്കഞ്ചേരിയുടെ വാദം.
സംസ്ഥാനത്ത് ആരോഗ്യവകുപ്പ് സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് ജേക്കബ് വടക്കഞ്ചേരി വ്യാജ പ്രചരണവുമായി രംഗത്തെ എത്തിയിരിക്കുന്നത്. അതേസമയം, വ്യാജ പ്രചാരകര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
എന്നാല്‍, ഇത്തരം വ്യാജപ്രചരണങ്ങളില്‍ വീണ് ചികിത്സ മുടക്കരുതെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. അതേസമയം, വടക്കഞ്ചേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് സോഷ്യല്‍ മീഡിയകളില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
Post Your Comments