ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കറില്‍ ഹിന്ദു ക്ഷേത്രം തകര്‍ക്കുകയും വിഗ്രഹങ്ങള്‍ നശിപ്പിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ നാല് പ്രതികളെ പിന്നീട് പൊലീസ് വിട്ടയച്ചു.ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26നായിരുന്നു സംഭവം ഉണ്ടായത്.നാല് പ്രതികളും ചേര്‍ന്ന് ക്ഷേത്രം നശിപ്പിക്കുകയും വിഗ്രഹങ്ങള്‍ തകര്‍ക്കുകയുമായിരുന്നു.
തങ്ങള്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്ന് പണം മോഷ്ടിച്ചതായി പ്രതികള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. എന്നാൽ പ്രതികളെ പോലീസ് വെറുതെ വിടുകയായിരുന്നു. അതേസമയം പ്രതികളെ വെറുതെ വിട്ടത് പരാതിക്കാരനായ പ്രേം കുമാറിന്റെ അനുമതിയോടെയാണെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments