Latest NewsIndiaNews

കൊറോണ ഐസൊലേഷന്‍ ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ല ; പരാതിയുമായി മലയാളി വിദ്യാര്‍ത്ഥികള്‍

ദില്ലി: കൊറോണ ഐസൊലേഷന്‍ ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി. ചൈനയില്‍ നിന്ന് ദില്ലിയില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ ആണ് പരാതി ഉന്നയിച്ചിരിക്കുന്നത്. രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഹുവാനില്‍ നിന്നുള്ളവര്‍ക്കൊപ്പമാണ് മറ്റുള്ളവരെയും പാര്‍പ്പിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതി. ഹരിയാനയിലെ മനേസര്‍ ക്യമ്പിലെത്തിയ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വുഹാനില്‍ നിന്ന് എത്തിയവര്‍ക്ക് പനി ലക്ഷണം ഉണ്ടെന്നും പനി പടരുമോ എന്ന് ഭയമുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതേസമയം, കേരളത്തില്‍ മൂന്നാമത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നുപേരും ഒരുമിച്ചാണ് നാട്ടിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button