Latest NewsIndiaNews

നദിയ്ക്ക് തീപിടിച്ചു; ക്രൂഡ് ഓയിൽ ഒഴുകിയപ്പോൾ ആളുകൾ തീ കൊളുത്തിയതാണെന്ന് സംശയം

ഗുവാഹത്തി: ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച്‌ നദിക്ക് തീപിടിച്ചു. ആസാമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്ഡഹി ഡിഹിങ് നദിയിലാണ് സംഭവം. കഴിഞ്ഞ രണ്ട് ദിവസമായി തീ പടരുകയാണ്. സെന്‍ട്രല്‍ ടാങ്ക് പമ്ബില്‍ ഉണ്ടായ സാങ്കേതിക തകരാണ് തീപിടിത്തതിന് കാരണമെന്നും തീ നിയന്ത്രണവിധേയമാണെന്നും ഓയില്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. പരിഹരിക്കാന്‍ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Read also: ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന് ട്രെയിനര്‍ക്കു മുന്നില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ച് പാക് ക്രിക്കറ്റ് താരം

അസംസ്‌കൃത എണ്ണ നദിയിലേക്ക് ഒഴുകിയതിനെത്തുടര്‍ന്ന് ആളുകള്‍ തീ കത്തിച്ചിരിക്കാമെന്നാണ് സംശയം. സംഭവം ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകാമെന്ന ആശങ്കയും ഉയരുന്നുണ്ട്. നദിയിലെ മലിനീകരണം തടയാന്‍ വിദഗ്ധ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ക്രൂഡ് ഓയില്‍ വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button