ബെയ്ജിങ്: ചൈനയില്‍ ഇതുവരെ കൊറോണ വൈറസ് കവര്‍ന്നത് 361 പേരെയാണ്. അതിനാല്‍ തന്നെ പലര്‍ക്കും പുറത്തിടങ്ങി നടക്കാന്‍ പോലും ഭയമാണ്. മരണം 300 കടന്നപ്പോള്‍ തന്നെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാല്‍ ഇതിന് പിന്നാലെ ചൈനയില്‍ വന്‍ സാമ്പത്തിക അരക്ഷിതാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവരാണെന്ന് തെളിയിക്കാനൊരുങ്ങുകയാണ് ചൈന. കരകയറ്റാനുള്ള ശ്രമങ്ങള്‍ അവര്‍ നേരത്തം തന്ന തുങ്ങി കഴിഞ്ഞു.
രാജ്യാന്തരതലത്തിലെ യാത്രാവിലക്കിനൊപ്പം ആഭ്യന്തര വിപണിയിലെ അടച്ചുപൂട്ടലുകളുമായതോടെയാണു സാമ്പത്തികനിലയ്ക്കു ഭദ്രമാക്കാനുള്ള ശ്രമം ചൈന ആരംഭിച്ചത്. ശനിയാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 3100 പേര്‍ക്ക്. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 17,205 ആയി ഉയര്‍ന്നു.ഷെജിയാങ്ങില്‍ 661 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 265-ഉം വെന്‍ഷൂവിലാണ്. നിലവില്‍ 25 രാജ്യങ്ങളിലുള്ളവര്‍ക്കാണ് കൊറോണ രോഗം ബാധിച്ചിട്ടുള്ളത്.
24 രാജ്യങ്ങളിലായി ഇതിനോടകം 171 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ചൈനയില്‍ നിന്നു തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ്. ചൈനയിലേക്കുള്ള യാത്ര ഇന്ത്യ വിലക്കിക്കഴിഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ചൈനയിലേക്കു യാത്രാവിലക്കോ വ്യാപാരവിലക്കോ ആവശ്യമില്ലെന്നാണ് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നത്.
വിപണി സുരക്ഷിതമാക്കാന്‍ 1.2 ലക്ഷം കോടി യുവാന്‍ (ഏകദേശം 12 ലക്ഷം കോടി രൂപ) ഇറക്കാനാണു ബാങ്കിന്റെ തീരുമാനം. വായ്പാനിരക്കുകളും കുറയ്ക്കും. കൊറോണ വൈറസ് കാരണം തിരിച്ചടിയേറ്റ കമ്പനികള്‍ക്കായിരിക്കും പ്രധാനമായും ആനുകൂല്യങ്ങള്‍. മറ്റു ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും സമാന നടപടി സ്വീകരിക്കണമെന്നും പിഒബിസി നിര്‍ദേശിച്ചിട്ടുണ്ട്. അവശ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഹ്യുബെ ഉള്‍പ്പെടെയുള്ള പ്രവിശ്യകളില്‍ ഇപ്പോഴും അടിയന്തരാവസ്ഥയ്ക്കു തുല്യമാണു കാര്യങ്ങള്‍. പ്രവിശ്യ വിട്ടു പുറത്തുപോകാനോ അവിടേക്കു വരാനോ പ്രത്യേക അനുമതി വേണം. ബസ് ഉള്‍പ്പെടെ പൊതുഗതാഗത സൗകര്യങ്ങളും അനിശ്ചിതമായി നിര്‍ത്തിയിരിക്കുകയാണ്. ബെയ്ജിങ്ങില്‍ ഏതാനും മാളുകള്‍ തുറന്നുപ്രവര്‍ത്തിച്ചെങ്കിലും ഉപഭോക്താക്കളുടെ ശരീരോഷ്മാവ് ഉള്‍പ്പെടെ പരിശോധിച്ചാണ് അകത്തുകയറ്റുന്നത്. എല്ലാവരും മുഖാവരണം ധരിച്ചാണു ഷോപ്പിങ്.
മിക്കനഗരങ്ങളിലും കടകളും കഫേകളും തിയറ്ററുകളും ഉള്‍പ്പെടെ അടഞ്ഞുകിടക്കുകയാണ്. ജോലിയില്ലാത്തതിനാല്‍ സാമ്പത്തികമായും പലരും തകര്‍ന്ന അവസ്ഥയില്‍. ചിലയിടങ്ങളില്‍ വീടുകളില്‍ ഭക്ഷണ ഡെലിവറി നടക്കുന്നുണ്ട്. ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ രാജ്യാന്തര കമ്പനികള്‍ തീരുമാനിച്ചതും തിരിച്ചടിയായി. കോടികളുടെ നഷ്ടമാണ് ഇതുവഴി രാജ്യത്തിനുണ്ടാവുക.
ഡിസംബര്‍ ഒന്നിനും ജനുവരി 25നും ഇടയ്ക്ക് വുഹാനില്‍ മാത്രം ഏകദേശം 75,000 പേര്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ടാകാമെന്ന ഗവേഷക റിപ്പോര്‍ട്ട് ഹോങ്കോങ് സര്‍വകലാശാല മെഡിക്കല്‍ വിഭാഗം പുറത്തുവിട്ടതും ആശങ്കയുളവാക്കുന്നു. എന്നാല്‍ 2002-03ല്‍ ഭീഷണിയായ സാര്‍സിന്റെയത്ര പ്രശ്‌നക്കാരനല്ല കൊറോണയെന്നാണ് സര്‍ക്കാര്‍ ന്യായം.
Post Your Comments