Latest NewsKeralaNews

കൊറോണ വൈറസ് : സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന ആരംഭിച്ചു, ഏഴ് മണിക്കൂറിൽ ഫലം ലഭിക്കും

ആലപ്പുഴ: കൊറോണ വൈറസ് ഭീതിയെ തുടർന്നു സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ രക്തസാമ്പിളുകളുടെ പരിശോധന ആരംഭിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ഇ ബ്ലോക്കിൽ അത്യാഹിത വിഭാഗത്തിന്റെ മുകൾ ഭാഗത്തായാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവ‍ര്‍ത്തിക്കുന്നത്. ഒരു ദിവസം 200 രക്തസാമ്പിളുകള്‍ പരിശോധിക്കാനാവും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ട‍ര്‍മാര്‍ക്കാണ് പരിശോധന ചുമതല. ഒരു ദിവസം 200 രക്തസാമ്പിളുകള്‍ പരിശോധിക്കാനാവും. ഏഴ് മണിക്കൂറിൽ ഫലം ലഭ്യമാകുമെന്നും വേഗത്തിൽ രോഗബാധ സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

Also read : കൊറോണ വൈറസ് ഭീഷണിയെ നേരിടാൻ ഗൂഗിള്‍ : പുതിയ സംവിധാനമിങ്ങനെ

ഇൻസ്റ്റിറ്റ്യൂട്ടിനായുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം നടക്കുന്നതെയൊള്ളു. ഇതുവരെ പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശോധന നടത്തിയിരുന്നത്. എന്നാൽ ഇവിടെ നിന്ന് പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നത് കേരളത്തിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പൂര്‍ണ സജ്ജമായിരുന്നെങ്കിലും പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആലപ്പുഴയിൽ പരിശോധന നടത്താനുള്ള അനുമതി ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൊറോണബാധ സംബന്ധിച്ച രക്തസാമ്പിളുകൾ പരിശോധിക്കാൻ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ തന്നെ സമീപിക്കേണ്ടിയിരുന്നത്. ഇവിടെ പരിശോധന നടത്തുന്നതിനുള്ള അനുമതി കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്ന് ലഭിച്ചതിന്റെ ഭാഗമായാണ് കേരളത്തിൽ ഇന്ന് മുതൽ രക്തസാമ്പിളുകൾ സ്വീകരിച്ച് തുടങ്ങിയത്.

സംസ്ഥാനത്ത് 1797 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവരെ കണ്ടെത്താൻ എയര്‍പോര്‍ട്ടിലും സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button