കൊറോണ വൈറസ് ഭീഷണിയെ നേരിടാൻ പുതിയ സംവിധാനവുമായി ഗൂഗിള്‍. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് മുന്നറിയിപ്പും ബോധവല്‍ക്കരണവും നൽകുന്ന എസ്.ഒ.എസ് സംവിധാനമാണ് അവതരിപ്പിക്കുന്നത്. കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ വ്യാപനത്തെക്കുറിച്ചുമുള്ള വ്യക്തമായ വിവരങ്ങളും മുന്‍കരുതല്‍ നടപടികളും, വൈറസ് പടരുന്നത് തടയാനുള്ള മാര്‍ഗ്ഗങ്ങളുമാണ് എസ്.ഒ.എസ് അലര്‍ട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നു ട്വിറ്ററിലൂടെ ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
Also read : കൊറോണ വൈറസ്; ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് രണ്ടുപേരെ കാണാതായി, ആശങ്ക
ഇനി ഗൂഗിളിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള തിരച്ചില്‍ നടത്തിയാല്‍ ഈ എസ്.ഒ.എസ് പേജും വിവരങ്ങളും കാണാനാകും. അതോടൊപ്പം തന്നെ കൊറോണ വൈറസിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ചൈനയില്‍ കൊറോണ പടരുന്ന സാഹചര്യത്തിൽ ചൈനീസ് റെഡ്ക്രോസിന് 2.50 ലക്ഷം ഡോളര്‍ ഗൂഗിള്‍ നേരിട്ടും എട്ട് ലക്ഷം ഡോളറിലേറെ ക്യാമ്പയിന്‍ വഴി സമാഹരിച്ചും നല്‍കിയെന്നാണ് റിപ്പോർട്ട്
Post Your Comments