മനേസര്‍: കോറൊണവൈറസ് ബാധയുടെ കേന്ദ്രമായ വുഹാനില്‍നിന്ന് ഒഴിപ്പിച്ച് തിരികെയെത്തിച്ചതിന്റെ ആശ്വാസത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. മനേസറില്‍ ആകെ 225 പേരാണുള്ളത്. ഇവരില്‍ 220 പേര്‍ ശനിയാഴ്‌ചയാണ് എത്തിയത്, ഇന്നലെ 32 പേരും. ആകെ 654 ഇന്ത്യക്കാരെയാണു വുഹാനില്‍നിന്നു നാട്ടിലെത്തിച്ചിട്ടുള്ളത്.
കൊറോണ ഭീതി മനസ്സിനെ തളര്‍ത്താതിരിക്കാന്‍ വിദ്യാര്‍ഥികള്‍ കണ്ടെത്തിയ മാര്‍ഗം വൈറല്‍
ഹരിയാനയിലെ മനേസറിലെ നിരീക്ഷണകേന്ദ്രത്തിലെത്തിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. വിദഗ്‌ധരായ ഡോക്‌ടര്‍മാരുടേയും മറ്റു പ്രവര്‍ത്തകരുടേയും നേതൃത്വത്തിലാണ് നിരീക്ഷണം. കൊറോണയുടെ ലക്ഷണങ്ങള്‍ ഉണ്ടോ എന്നറിയാന്‍ രണ്ടാഴ്‌ചക്കാലം ഇവരെ പരിശോധിക്കും.
ശനിയാഴ്‌ച 324 പേരുടെ ആദ്യബാച്ചുമായി പ്രത്യേക എയര്‍ ഇന്ത്യ വിമാനം വുഹാനില്‍നിന്ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇവരില്‍ മൂന്നുപേര്‍ കുട്ടികളും 211 പേര്‍ വിദ്യാര്‍ഥികളുമാണ്. മാലദ്വീപ് പൗരന്മാരെ സുരക്ഷിതമായി വുഹാനില്‍നിന്ന് നീക്കിയതിന് മാലദ്വീപ് വിദേശകാര്യമന്ത്രി അബ്‌ദുള്ള ഷഹീദ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും വിദേശകാര്യമന്ത്ര എസ്. ജയശങ്കറിനെയും നന്ദി അറിയിച്ചു.
Post Your Comments