Latest NewsNewsIndia

കേന്ദ്രം കേരളത്തിന് 15,323 കോടി നല്‍കണമെന്ന് ധനകാര്യ കമ്മിഷന്റെ നിര്‍ദേശം

ദില്ലി: കേരളത്തിന് അടുത്ത സാമ്പത്തിക വര്‍ഷത്തിലെ റവന്യു കമ്മി പരിഹരിക്കാന്‍ കേന്ദ്രം 15,323 കോടി നല്‍കണമെന്ന് 15 -ാം ധനകാര്യ കമ്മീഷന്റെ നിര്‍ദേശം. കേന്ദ്രത്തിന്റെ നികുതി വരുമാനത്തിന്റെ 1 . 943 ശതമാനമാണ് കേരളത്തിനായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. 16,616 കോടി രൂപ വരുമിത്. ഇതുമതിയാവില്ലെന്ന് കണ്ടതിനാലാണ് 15,323 കോടി കൂടി അനുവദിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ റവന്യുക്കമ്മി 31,939 കോടിയായിരിക്കുമെന്നാണ് 15 -ാം ധനകാര്യ കമ്മിഷന്റെ വിലയിരുത്തല്‍.

മാത്രവുമല്ല പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനത്തിനും ശുദ്ധജലവിതരണത്തിനുമായി പ്രത്യേക ധനസഹായവും ലഭിക്കും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കേന്ദ്ര സഹായം ലഭിക്കുക. കേന്ദ്രത്തിന്റെ നികുതി വിഹിതം ലഭിച്ചാലും കേരളമടക്കം 14 സംസ്ഥാനങ്ങള്‍ക്ക് റവന്യുക്കമ്മിയുണ്ടാകും. ഇതിന് പുറമെ ത്രിതല പഞ്ചായത്തുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനം അനുവദിക്കുന്ന തുകയ്ക്ക് തുല്യമായ വിഹിതം കേന്ദ്രവും അനുവദിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

784 കോടിയാണ് നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര ഗ്രാന്റായി ലഭിക്കുക. മാലിന്യ നിര്‍മ്മാര്‍ജ്ജനം, ശുദ്ധജലവിതരണം എന്നിവയ്ക്കായി കണ്ണൂരിന് 46 കോടി ലഭിക്കും. കൊച്ചിക്ക് 59 കോടിയും കൊല്ലത്തിന് 31 കോടിയും കോഴിക്കോടിന് 57 കോടിയും മലപ്പുറത്തിന് 47 കോടിയും തിരുവനന്തപുരത്തിന് 47 കോടിയും തൃശ്ശൂരിന് 52 കോടിയും ലഭിക്കും. ആകെ 339 കോടിയാണ് ഈ ഇനത്തില്‍ ലഭിക്കുക. ഇതുകൂടി ഉള്‍പ്പെട്ടതാണ് നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന 784 കോടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button