സാംഗ്ലി: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ എന്‍സിപി നേതാവ് കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പേഴ്സനല്‍ അസിസ്റ്റന്റായ (പിഎ) ഗജനന്‍ പാട്ടീലിന്റെ സഹോദരന് അനന്ത പാട്ടീലാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. രാവിലെ 11.30ഓടെ മൂര്‍ച്ചയുള്ള ആയുധം കൊണ്ടാണ് ആക്രമിച്ചതെന്നു പോലിസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികില്‍സിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹിന്ദു ക്ഷേത്രം തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച പ്രതികളെ പിടികൂടിയ ശേഷം പൊലീസ് വിട്ടയച്ചു
അന്വേഷണം ആരംഭിച്ചതായും കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലിസ് വ്യക്തമാക്കി. ഖത്താവ് വില്ലേജിലെ സര്‍പാഞ്ചായിരുന്നു അനന്ത പാട്ടീല്‍. പാലുസ് തെഹ്സിലിലെ ഖത്താവ് വില്ലേജിനടുത്ത് ഫാമില്‍നിന്ന് മോട്ടോര്‍ സൈക്കിളില്‍ പോവുമ്പോള്‍ രണ്ടുപേരാണ് അനന്ത പാട്ടീലിനെ ആക്രമിച്ചത്.
Post Your Comments