മനില: കൊറോണ വൈറസ്, ചൈനയ്ക്ക് പുറത്ത് ആദ്യമരണം സ്ഥിരീകരിച്ചു. ചൈനയില്‍ യിന്ത്രണാധീതമായി പടരുന്ന കൊറോണ വൈറസ് ബാധിച്ച് ഫിലിപ്പീന്‍സിലാണ് ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചത്. ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധയില്‍ ആദ്യത്തെ മരണമാണ് ഫിലിപ്പീന്‍സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വുഹാനില്‍ നിന്ന് ഫിലിപ്പീന്‍സില്‍ മടങ്ങിയെത്തിയ 44-കാരനാണ് മരിച്ചത്. ഫിലിപ്പീന്‍സില്‍ കൊറോണ ബാധയുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട രണ്ടാമത്തെ വ്യക്തിയായിരുന്നു ഇയാള്‍.
read also : കേരളത്തില്‍ വീണ്ടും കൊറോണ
‘ചൈനക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസാണ് ഇത്. മരണപ്പെട്ട വ്യക്തി വുഹാനില്‍ നിന്നാണ് വന്നതെന്ന കാര്യം നമ്മുടെ എല്ലാവരുടെയും മനസ്സിലുണ്ടാകണം.’- ലോകാരോഗ്യ സംഘടന പ്രതിനിധിയായ ഡോ.റാബി അബെയസിംഘെ പറഞ്ഞു.
അതേസമയം ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 304 ആയി. ഞായറാഴ്ച മാത്രം 45 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. മരിച്ചവരില്‍ ഏറെപ്പേരും ഹൂബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. പുതിയതായി 2590പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കുന്നു. 14380പേരാണു രോഗം ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്.
ചൈനയ്ക്ക് പുറമെ 27രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപിച്ചിട്ടുണ്ട്
Post Your Comments