തിരുവനന്തപുരം: തിരുവനന്തപുരം പാലോടില്‍ ജീപ്പിനു പിന്നില്‍ 3 വയസ്സുകാരന് കയറുന്നതറിയാതെ അച്ഛന് വാഹനമെടുത്തപ്പോള്‍ തെറിച്ചു വീണു കുഞ്ഞിനു ദാരുണാന്ത്യം. പേരയം കോട്ടവരമ്പ് സന്തോഷ് ഭവനില്‍ സന്തോഷ്- ശാരി ദമ്പതികളുടെ മകന് വൈഭവ് ആണ് മരിച്ചത്.
ഡ്രൈവറായ സന്തോഷ് ഇന്നലെ രാവിലെ ഓട്ടം പോകാനായി വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ജീപ്പിനരികിലേക്കു പോയപ്പോള്‍ എന്നത്തേയും പോലെ വൈഭവും പിന്നാലെ ചെന്നു. അച്ഛന് ജീപ്പില്‍ കയറുമ്പോള്‍ കുട്ടി മടങ്ങിവരികയാണു പതിവ്. എന്നാല്‍ ഇന്നലെ ജീപ്പില്‍ കയറിയ സന്തോഷ് മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരിക്കെ വൈഭവ് പിന്നിലെത്തി വണ്ടിയില്‍ പിടിച്ചു കയറി. ഇതറിയാതെ സന്തോഷ് ജീപ്പ് മുന്നിലേക്കെടുത്തപ്പോള്‍ കുട്ടി തെറിച്ചു സമീപത്തെ പോസ്റ്റിലിടിച്ച് വീണു. വൈഭവിന്റെ നിലവിളി കേട്ട് ഓടി എത്തി എസ്എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments