Latest NewsKeralaNews

കേശവന്‍ നായര്‍ തന്റെ വയസ്സിനെക്കുറിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തിരിച്ചറിഞ്ഞ സത്യങ്ങള്‍ ഇങ്ങനെ

കൊല്ലം: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ ഇങ്ങ് കേരളത്തിലാണ്. കൊല്ലം ജില്ലയിലെ പട്ടാഴിയിലാണ് 119കാരനായ കേശവന്‍ നായര്‍ ജീവിക്കുന്നത്. എന്നാല്‍, താനാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന സത്യം കേശവന്‍ നായര്‍ തിരിച്ചറിഞ്ഞത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ വയസ്സ് ഇത്ര ആയെങ്കിലും ഈ മുത്തശ്ശന്‍ ഇപ്പോഴും ആരോഗ്യവാനാണ്. ഓര്‍മശ്്കതിക്കും ഇതവരെയും മങ്ങലേറ്റിട്ടില്ല.

കോട്ടയം ജില്ലയിലെ മാന്നാറില്‍ നിന്ന് കൊടുമണ്ണിലേക്കും അവിടെ നിന്ന് പട്ടാഴിയിലേക്കും വര്‍ഷങ്ങള്‍ക്ക് മുന്നേ കുടിയേറിയതാണ്‌കേശവന്‍ നായര്‍. മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്. രണ്ടായിരത്തോളം കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിച്ച കര്‍ക്കശക്കാരനായ അധ്യാപകന്‍ കൂടിയാണ് കേശവനാശാന്‍. ഈ പ്രായത്തിലും സംസ്‌കൃത ശ്ലോകങ്ങള്‍ ഒന്നും ആശാന്‍ മറന്നിട്ടില്ല. ശ്ലോകങ്ങളുടെ അര്‍ത്ഥവും ലോകമുത്തച്ഛന്‍ പറഞ്ഞു തരും.

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുള്ള കേശവന്‍ നായര്‍ ഗാന്ധിജിയെ കണ്ടതിന്റെ ഓര്‍മകളും പങ്കുവച്ചു. ഭാര്യ പാറുക്കുട്ടിയമ്മയും മൂത്തമകന്‍ വാസുദേവന്‍ നായരും മരിച്ചു. മൂന്നാമത്തെ മകളായ ശാന്തമ്മയോടൊപ്പമാണ് കേശവനാശാന്റെ താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button