- കേന്ദ്ര ബജറ്റ് 2020 LIVE UPDATES
- ബാങ്ക് നിയമനത്തിന് പൊതുപരീക്ഷ നടത്തും. പൊതുമേഖലാ ബാങ്കുകളിലെ നോണ്‍ ഗസറ്റഡ് പോസ്റ്റുകളിലെ നിയമനത്തിനാണ്. ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ നടത്തും. ദേശീയതലത്തില്‍ സ്വതന്ത്ര റിക്രൂട്ട്മെന്റ് ഏജന്‍സി സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
- ഓഡിറ്റിംഗ് ലളിതമാക്കി, 5 കോടി വരെ വാർഷിക വരുമാനമുള്ള കമ്പനികൾക്ക് ഓഡിറ്റിംഗ് വേണ്ട.
- ആദായ നികുതി കുറച്ചത് മൂലം ഉണ്ടാകുന്നത് 40,000 കോടി രൂപയുടെ വരുമാന നഷ്ടം.
- ആദായ നികുതി കുറച്ചു, 5 ലക്ഷം വരെ നികുതിയില്ല, 5 ലക്ഷം മുതൽ – 7.5 ലക്ഷം വരെ 10 ശതമാനം നികുതി, 7.5 ലക്ഷം മുതൽ – 10 ലക്ഷം വരെ 15 ശതമാനം, 10 ലക്ഷം മുതൽ – 12.5 ലക്ഷം വരെ 20 ശതമാനം, 12.5 ലക്ഷം മുതൽ – 15 ലക്ഷം വരെ 25 ശതമാനം, 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം.
- കോർപ്പറേറ്റ് നികുതി കുറച്ചു, പുതിയ സംരഭകർക്ക് 15 ശതമാനവും നിലവിലുള്ള കമ്പനികൾക്ക് 22 ശതമാനവുമായി കുറച്ചു.
- എൽഐസിയുടെയും ഐഡിബിഐ ബാങ്കിന്‍റെയും ഓഹരികൾ വിറ്റഴിക്കും
- 2022 ൽ ജി20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകും
- കാശ്മീരിനായി 30,740 കോടിയുടെ പദ്ധതികൾ.
- ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകൾ ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയിൽ ഉൾപ്പെടുത്തും.
- പുനരുപയോഗ ഊർജ മേഖലയ്ക്കായി 20,000 കോടി രൂപ.
- ഡൽഹി–മുംബൈ എക്സ്പ്രസ് വേയും മറ്റ് രണ്ട് പദ്ധതികളും 2023 ൽ പൂർത്തിയാക്കും.
- 150 പുതിയ ട്രെയിനുകൾ നിർമിക്കും.
- അടുത്ത വർഷം മുതൽ പാരീസ് ഉടമ്പടി നടപ്പിലാക്കും, ക്ലീൻ എയർ പദ്ധതിക്ക് 4400 കോടി
- മുതിർന്ന പൗരന്മാർക്ക് 9500 കോടി
- ദേശീയ പൊലീസ് സർവകലാശാല ആരംഭിക്കും.
- 150 സർവകലാശാലയിൽ പുതിയ കോഴ്സുകൾ. വിദ്യാഭ്യാസ മേഖലയിൽ വിദേശനിക്ഷേപത്തിന് അവസരമൊരുക്കും. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കും.
- പോഷക ആഹാരക്കുറവിന്‍റെ കണക്കെടുക്കാൻ 6 ലക്ഷം അങ്കണവാടി ജീവനക്കാർക്ക് മൊബൈൽ ഫോൺ നൽകും.
- 11,000 കിലോമീറ്റർ റെയിൽവേ ട്രാക്ക് കൂടി വൈദ്യുതീകരിക്കും.
- ദേശീയ വാതക ഗ്രിഡ് വികസിപ്പിക്കും.
- ഭാരത് നെറ്റ് എന്ന പേരിൽ ഒപ്റ്റിക്കൽ കേബിൾ ശൃംഖല, പദ്ധതിക്ക് 6000 കോടി രൂപ അനുവദിച്ചു
- 2024 ഓടെ 100 പുതിയ വിമാനത്താവളങ്ങൾ നിർമിക്കും.
- വ്യവസായ വാണിജ്യവികസനത്തിനും പ്രോത്സാഹനത്തിനും 27,300 കോടി രൂപ വകയിരുത്തും.
- അടിസ്ഥാന സൗകര്യ വികസനത്തിന് 100 ലക്ഷം കോടി
- വിദ്യാഭ്യാസ മേഖലയ്ക്ക് 2020–21 സാമ്പത്തിക വർഷത്തിനായി 99,300 കോടി രൂപ വകയിരുത്തി. ഇതിൽ 3000 കോടി നൈപുണ്യവികസനത്തിന്.
- അഞ്ചു പുതിയ സ്മാർട്ട് സിറ്റികൾ സ്ഥാപിക്കും.
- 2025നകം പാലുല്‍പാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണായി വര്‍ധിപ്പിക്കും
- ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും സഹകരണബാങ്കുകൾക്കും പിന്തുണ. വനിതാ സ്വയംസഹായ സംഘങ്ങളെ ഉൾപ്പെടുത്തി ധനലക്ഷ്മി പദ്ധതി.
- 112 ജില്ലകളിൽ ആയുഷ് ആശുപത്രികൾ സ്ഥാപിക്കും.
- ജൈവ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഓൺലൈൻ വിപണി ഒരുക്കും.
- കൃഷിക്കാർക്കു വായ്പ നൽകുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തും.
- കർഷകർക്കായി ട്രെയിനിൽ പ്രത്യേക ബോഗികൾ
- കർഷകർക്കായി രാജ്യാന്തര വിപണി ലക്ഷ്യമിട്ട് കൃഷി ഉഡാൻ പദ്ധതി, വ്യോമയാന മന്ത്രാലയുമായി സഹകരിച്ച് നടപ്പിലാക്കും.
- ജലദൗർലഭ്യം നേരിടാൻ 100 ജില്ലകൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കും.
- കർഷകർക്ക് പ്രാധന്യം നൽകുന്ന ബജറ്റ്, കാർഷിക മേഖലയ്ക്കായി 16 ഇന കർമ്മ പരിപാടി. 2 വർഷം കൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാക്കും. കർഷകർക്കായി 20 ലക്ഷം സൗരോർജ പമ്പുകൾക്ക് പദ്ധതി.
- ബജറ്റ് നിലനിൽക്കുന്നത് മൂന്ന തൂണുകളിലെന്ന് നിർമല സീതാരാമൻ, സാമ്പത്തിക മുന്നേറ്റം, കരുതൽ, ഉന്നമനം.
- കേന്ദ്ര സർക്കാരിന്റെ കടബാധ്യത 52.2 ശതമാനത്തിൽ നിന്ന് 48.7 ശതമാനത്തിലേക്ക് കുറയ്ക്കാനായി
- 16 ലക്ഷം പുതിയ നികുതിദായകരുണ്ടായെന്ന് ധനമന്ത്രി.
- കാര്‍ഷികവരുമാനം 18.2 ശതമാനത്തില്‍നിന്ന് 16.5ശതമാനമായി
- ഗ്രാമീണ സമ്പദ്‌മേഖലയെ ശക്തിപ്പെടുത്താന്‍ 25 കോടി രൂപ ചെലവിടും
- തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചൈനീസ് മാതൃക
- 2025ല്‍ നാലുകോടി തൊഴിലും 2030ല്‍ എട്ടുകോടി തൊഴിലും ലക്ഷ്യം
- രാജ്യത്തെ 27.1 കോടി ജനത്തെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ.
- ജിഎസ്‌ടി റിട്ടേണുകൾ ഈ സാമ്പത്തിക വർഷം നാൽപതു കോടി കവിഞ്ഞു.
- ജിഎസ്ടി നിലവിൽ വന്നതോടെ കുടുംബ ബജറ്റിൽ 4 ശതമാനം കുറവ് വരുത്തുവാനായി.
- പാവപ്പെട്ടവർക്കുള്ള പദ്ധതികൾ നടപ്പിലാക്കി, പണം അവരിലേയ്ക്ക് നേരിട്ടെത്തി, മൻമോഹൻ സിംഗിന് മറുപടി
- ബാങ്കുകളുടെ കിട്ടാക്കടം കുറച്ചു. ജിഎസ്ടി പ്രധാന നേട്ടം. സാമ്പത്തിക അടിത്തറ ശക്തം.
- കേന്ദ്ര സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നിർമല, അരുൺ ജയ്റ്റലിക്ക് അനുസ്മരണം.
- 11. 08 – വരുമാനവും വാങ്ങൽ ശേഷിയും കൂട്ടുന്ന ബജറ്റെന്ന് ധനമന്ത്രി, എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ള ബജറ്റ്.
- 11.02 – ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് വായിച്ചു തുടങ്ങി
- 11.00 – ധനമന്ത്രി ലോക്സഭയിലെത്തി. നടപടികൾ തുടങ്ങി. നിർമല സീതാരാമന് സ്പീക്കറുടെ അഭിനന്ദനം.
- 10.57 – കേന്ദ്ര മന്ത്രിസഭ ബജറ്റിന് അംഗീകാരം നൽകി. എല്ലാവർക്കും ഒപ്പം നിൽക്കുന്ന ബജറ്റെന്ന് ധനകാര്യ വകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂർ.
- 10.30 – കേന്ദ്രമന്ത്രിസഭായോഗം പുരോഗമിക്കുന്നു. കൃത്യം 11 മണിക്ക് ബജറ്റ് അവതരണം തുടങ്ങും.
Post Your Comments