USALatest NewsNewsInternational

സാക്ഷി വിസ്താരത്തിൽ നിന്ന് ഒഴിവായി, കരുത്ത് കാട്ടി റിപ്പബ്ലിക്കൻ പാർട്ടിയും ഡൊണാൾഡ് ട്രംപും

വാഷിംഗ്‍ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ സെനറ്റിലെ ഇംപീച്ച്മെന്‍റ്  നീക്കത്തിൽ ഡെമോക്രാറ്റുകൾക്ക് തിരിച്ചടി. ട്രംപിനെതിരായ സാക്ഷി വിസ്താരം നടത്തണമെന്ന ആവശ്യം  49 ന് എതിരെ 51 വോട്ടുകൾക്കാണ്  റിപ്പബ്ലിക്കൻ അംഗങ്ങൾ തള്ളി.

തിങ്കളാഴ്ച ഇംപീച്ച്മെന്‍റുമായി ബന്ധപ്പെട്ട വാദങ്ങൾ യുഎസ് സെനറ്റിൽ അവസാനിപ്പിക്കും. അതിന് ശേഷം ബുധനാഴ്ചയാകും ട്രംപിനെ ഇംപീച്ച് ചെയ്യണോ, അതോ കുറ്റവിമുക്തനാക്കണോ എന്ന് തീരുമാനിക്കാനുള്ള അന്തിമവോട്ടെടുപ്പ്.

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഈ വർഷം നവംബറിൽ നടക്കാനിരിക്കെ, വലിയൊരു അധികാരദുർവിനിയോഗ ആരോപണത്തിൽ നിന്നാണ് ട്രംപ് രക്ഷപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button