ന്യൂഡല്‍ഹി: ജാമിഅ മിലിഅ ഇസ്ലാമിയ സര്‍വകലാശാല കാമ്പസില്‍ അധികൃതര്‍ സമരങ്ങള്‍ വിലക്കി അധികൃതർ.ക്ലാസുകളും പരീക്ഷകളും അച്ചടക്കപരമായി നടത്തുന്നതിന് വിദ്യാര്‍ഥികള്‍ പിന്തുണക്കണമെന്നും ദൈനംദിന അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സവും അസൗകര്യവും സൃഷ്ടിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രക്ഷോഭങ്ങള്‍, സമരാഹ്വാന യോഗങ്ങള്‍, പ്രകടനങ്ങള്‍, കൂട്ടംചേരല്‍, പ്രസംഗങ്ങള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ജാമിഅ കാമ്പസിനുള്ളില്‍ പാടില്ലെന്നും സര്‍വകലാശാല രജിസ്ട്രാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
കൊറോണ വൈറസ് ബാധിച്ചവരെ കണ്ടെത്താം വെറും എട്ടുമിനിറ്റില്‍, ന്യൂക്ലിക് ടെസ്റ്റ് കിറ്റുമായി ചൈന
സര്‍വകലാശാലയുടെ സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടുന്ന രീതിയില്‍ വെളിയില്‍ നിന്നുള്ള ആരെങ്കിലും അനധികൃതമായി കാമ്പസിനുള്ളിലേക്ക് കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ അപ്പോള്‍ തന്നെ അധികൃതരെ അറിയിക്കണമെന്നും വിജ്ഞാപനത്തിലുണ്ട്. പൗരത്വ ബില്ലിനെതിരെയുള്ള സമരത്തിന്റെ ചുക്കാൻ പിടിച്ചത് ജാമിയ മിലിയയിൽ ആണെന്ന് ആരോപണമുണ്ട്.
Post Your Comments