Latest NewsIndiaNews

സുന്ദരികളായ ഭക്തകളെ വശീകരിച്ചു കിടപ്പറയിലെത്തിക്കാന്‍ രഹസ്യ വശീകരണ മരുന്ന് : നിത്യാനന്ദയുടെ ലൈംഗികാഗ്രാശ്രമത്തിലെ ലീലാവിലാസങ്ങള്‍ പുറത്ത്

ചെന്നൈ•സുന്ദരികള്‍ എന്നും നിത്യാനന്ദയ്ക്ക് ഒരു ഹരമാണ്. സ്ത്രീകളെ വശീകരിച്ചെടുക്കുന്നത് രഹസ്യ വശീകരണ മരുന്ന് തന്നെയുണ്ട്.. ലൈംഗികത ആസ്വദിക്കുന്നതിനായി നിത്യാനന്ദ ചെയ്യുന്ന കാര്യങ്ങള്‍ പുറത്ത് . ഞാന്‍ ഭഗവാന്‍ കൃഷ്ണവും, നിങ്ങള്‍ എന്റെ ഗോപികമാരുമാണ്. കൃഷ്ണന്റെ ആഗ്രങ്ങള്‍ക്ക് നിങ്ങള്‍ എതിരുനില്‍ക്കരുത്.. വാമി നിത്യാനന്ദ സുന്ദരികളായ ഭക്തകളെ വശീകരിക്കാന്‍ സ്വീകരിച്ചിരുന്ന സ്ഥിരം നമ്പര്‍ ആയിരുന്നു ഇത്. അതേസമയം, നിത്യാനന്ദ സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. നിത്യാനന്ദയുടെ അരുമ ശിഷ്യനായിരുന്ന വിജയകുമാര്‍ ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. (2018ല്‍ വിജയകുമാര്‍ ആശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു). സ്ത്രീകളെ വശീകരിക്കാനുള്ള നിത്യാനന്ദയുടെ പുത്തന്‍ ടെക്നിക്കുകളെക്കുറിച്ചും സ്വത്ത് തട്ടലിനെക്കുറിച്ചും വിജയകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

നടി രഞ്ജിതയുമായുള്ള കാമകേളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നിത്യാനന്ദയുടെ ലീലാവിലാസങ്ങള്‍ പുറംലോകം അറിഞ്ഞത്. പലപ്പോഴും വിചിത്രമായ ആവശ്യങ്ങളായിരുന്നു സ്വാമി നിത്യാനന്ദയുടെ. ചിലരുടെ ശരീരഭംഗി കണ്ടാസ്വദിക്കണം. അതിനായി പറയുന്ന പോസിലൊക്കെ നിന്നുകൊടുക്കണം. ഇല്ലെങ്കില്‍ കൊടിയപീഡനമായിരുന്നു. വസ്ത്രംധരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. കേട്ടാലറയ്ക്കുന്ന തരത്തിലായിരുന്നു അയാള്‍ അശ്ലീലം പറഞ്ഞിരുന്നത്. പറഞ്ഞത് ചെയ്യാന്‍ തയ്യാറാവാതെ വന്നതോടെ അയാള്‍ എന്നെ മുറിയിലിട്ടുപൂട്ടി. മര്‍ദ്ദനവും ഉണ്ടായിരുന്നു. സഹിക്കവയ്യാതെ 2018ല്‍ ആശ്രമത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ആള്‍ ദൈവത്തിന്റെ ശിഷ്യനായിരുന്ന വിജയകുമാര്‍ പറയുന്നു.

വിദ്യാഭ്യാസമുള്ള സുന്ദരികളോടാണ് നിത്യാനന്ദയ്ക്ക് താത്പര്യം. ആദ്യം വിശ്വാസം പിടിച്ചുപറ്റും. പിന്നെ ആശ്രമത്തിലും തനിക്കുംവേണ്ടി എന്തും ചെയ്യുന്ന മാനസികാവസ്ഥയിലേക്ക് അവരെ വളര്‍ത്തിയെടുക്കും. ഇവര്‍ എപ്പോഴും തനിക്ക് ചുറ്റിലും ഉണ്ടാവണമെന്ന് നിത്യാനന്ദയ്ക്ക് നിര്‍ബന്ധമാണ്. മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമാണ് ഇത്. അഴകളവുകള്‍ വ്യക്തമാക്കുന്ന തരത്തിലാവും പലപ്പോഴും ഇവരുടെ വേഷം. ഈ സുന്ദരികളെ കണ്ട് ഒരുപാടുപേര്‍ ആശ്രമത്തിലെത്തുന്നു. ഇവരോട് അല്പസ്വല്പം വിട്ടുവീഴ്ചകള്‍ ആവാമെന്നാണ് നിത്യാന്ദയുടെ നിര്‍ദ്ദേശം.

നിത്യാനന്ദയുടെ ടോപ്പ് സീക്രട്ട് വശീകരണ മരുന്നാണ് ജ്ഞാനാഞ്ജന്‍. ഇത് തയ്യാറാക്കുന്നത് നിത്യാനന്ദ നേരിട്ടാണ്. ചേരുവകള്‍ അയാള്‍ക്കുമാത്രമേ അറിയൂ. അമാവാസി നാളുകളിലാണ് ഈ മരുന്ന് അന്തേവാസികള്‍ക്ക് നല്‍കുന്നത്. ഈ മരുന്ന് കഴിക്കുന്നതോടെ നിത്യാനന്ദയോട് വിധേയത്വം കൂടും. അവര്‍ അയാള്‍ക്കുവേണ്ടി എന്തുംചെയ്യും. അവിടെയുള്ള സ്ത്രീകളില്‍ പലരും നിത്യാനന്ദയോട് അപൂര്‍വമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. നിത്യാനന്ദ രാജ്യംവിട്ടെന്നും ദ്വീപുവാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ചു എന്നതൊക്കെ വെറും ഇല്ലാക്കഥയാണ്. മൈസൂറിനടുത്തുള്ള ആശ്രമത്തിലെ രഹസ്യ അറയില്‍ ആള്‍ ദൈവം ഉണ്ടെന്ന് വിജയകുമാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button