
സാമൂഹ്യവിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ മടിക്കാത്ത നടിയാണ് ഷീല. ഇപ്പോളാ നിര്‍ഭയ കേസില്‍ തന്റെ നിലപാട് പറഞ്ഞിരിക്കുകയാണ് താരം നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നിയമകുരുക്കില്‍പ്പെടുത്തി നീട്ടാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് നടി ഷീല. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല തുറന്നടിച്ചത്. ഇത്തരത്തില്‍ ചെയ്യുന്നത് ക്രൂരമായി വധിക്കപ്പെട്ട ആ പെണ്‍കുട്ടിയുടെ കുടുംബത്തോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണെന്നും ഷീല പറഞ്ഞു.
രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ല എന്നാല്‍ സാമൂഹ്യ വിഷയങ്ങളില്‍ പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കുട്ടികള്‍ ഏതു സ്‌കൂളില്‍ പഠിക്കുന്നു എന്നു വെളിപ്പെടുത്തണമെന്നും സ്വകാര്യ സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നവര്‍ക്കു ജനപ്രതിനിധികളാകാന്‍ യോഗ്യതയില്ലെന്നും ഷീല കൂട്ടിചേര്‍ത്തു
Post Your Comments