MollywoodLatest NewsKeralaNewsEntertainment

പെണ്ണെന്നു പറഞ്ഞാൽ കല്യാണം കഴിക്കണം, പ്രസവിക്കണം, കുഞ്ഞിനെ നോക്കണം: ആണിന് ആ ഉത്തരവാദിത്വമില്ല: നടി ഷീല

മമ്മൂട്ടിയും മോഹൻലാലും അടങ്ങുന്ന താരങ്ങൾ എത്രയോ വർഷങ്ങൾ എടുത്താണ് ആ പേര് ഉണ്ടാക്കിയിട്ടുള്ളത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷീല. ഒരു കാലത്ത് താരറാണിയായി തിളങ്ങിയ ഷീല നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. നടിയെ സംബന്ധിച്ച് അഭിനയത്തേക്കാൾ വലുത് കുടുംബമാണെന്ന് ഷീല പറയുന്നു. സിനിമാ മേഖലയിൽ നടിമാർ അനുഭവിക്കുന്ന അനീതികളെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ ഷീല ഇത് അഭിപ്രായപ്പെട്ടത്.

read also: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേക്ഷണത്തില്‍ ബിബിസിക്ക് വന്‍ തിരിച്ചടി

ഷീലയുടെ വാക്കുകൾ ഇങ്ങനെ,

‘മമ്മൂട്ടിയും മോഹൻലാലും അടങ്ങുന്ന താരങ്ങൾ എത്രയോ വർഷങ്ങൾ എടുത്താണ് ആ പേര് ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ, അവർക്കൊപ്പവും അവർക്ക് ശേഷവും എത്ര നടിമാർ വന്നു. അവരെല്ലാം ഓരോ ബ്രേക്ക് എടുക്കുകയാണ് ഉണ്ടായത്. അതിന് കാരണം പെണ്ണെന്നു പറഞ്ഞാൽ കല്യാണം കഴിക്കണം പ്രസവിക്കണം കുഞ്ഞിനെ നോക്കണം. ഇത്തരത്തിൽ സ്ത്രീകൾക്ക് ശാരീരികമായി തന്നെ ഒരുപാട് ചുമതലകളും വ്യത്യാസങ്ങളും ഉണ്ട്. എന്നാൽ ആണിന് അത്തരം ചുമതലകൾ ഒന്നുമില്ല. അതുകൊണ്ടുതന്നെ അവർ തുടർച്ചയായി സിനിമകളെ അഭിനയിച്ചു കൊണ്ടിരിക്കുന്നു എന്നാൽ സ്ത്രീകൾക്ക് അതിന് പറ്റാതെ വരുമ്പോൾ അവർ ബ്രേക്ക് എടുക്കുന്നു.

കുഞ്ഞിനെ നോക്കാനും വളർത്താനും വേണ്ടിയാണ് ഞാനും ബ്രേക്ക് എടുത്തത് ഭർത്താക്കന്മാർ ആ ഉത്തരവാദിത്വത്തിൽ മാറി നിൽക്കുന്നു. അതൊരു തെറ്റായി തനിക്ക് തോന്നുന്നില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button