കോഴിക്കോട്: പൗരത്വ ബില്ലിനെ അനുകൂലിച്ച് ബി.ജെ.പി നടത്തുന്ന പ്രചാരണത്തിനെതിരെയുള്ള വ്യാപാരികളുടെ കടയടപ്പ് പ്രതിഷേധം സുവര്‍ണാവസരമാക്കാന്‍ സംഘ്പരിവാര്‍. കടയടപ്പ് പ്രതിഷേധത്തിെന്റ ചുവടുപിടിച്ച് വ്യാപാര മേഖലയില്‍ സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള സംഘടനയുടെ പ്രവര്‍ത്തനം ആരംഭിക്കാനും സഹകാര്‍ ഭാരതിയുടെ നേതൃത്വത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വ്യാപിപ്പിക്കാനുമാണ് ആര്.എസ്.എസ് നീക്കം.
പ്രതിഷേധം നടന്ന പലയിടങ്ങളിലും പിറ്റേന്നുതന്നെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ വഴിയോര കച്ചവടം നടത്തിയിരുന്നു. ഇതിെന്റ വലിയ രൂപമായാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത്. സംഘ്പരിവാര്‍ നേതൃത്വത്തില്‍ രൂപവത്കരിക്കുന്ന വ്യാപാര സംഘടനയുടെ ആദ്യയോഗം ഫെബ്രുവരി പകുതിയോടെ കൊച്ചിയില്‍ ചേരും. ഓരോ പ്രദേശത്തേയും ആര്.എസ്.എസ് അനുഭാവ വ്യാപാരികളെ കൂട്ടുപിടിച്ച് ആദ്യം സംഘടന രൂപവത്കരിക്കുകയും പിന്നീടത് വിപുലപ്പെടുത്തുകയും ചെയ്യാമെന്നാണ് നേതൃത്വത്തിെന്റ കണക്കുകൂട്ടല്‍. കേരളത്തില്‍ ചിലയിടങ്ങളില്‍ ഇപ്പോള്‍തന്നെ ഇത്തരത്തിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ ഒരു വിഭാഗം വ്യാപാരികള്‍ സഹകരിക്കില്ലെന്ന് അറിയിച്ചിരുന്നു. അന്നുതന്നെ വ്യാപാരികളെ സംഘടിപ്പിക്കാന്‍ ബി.ജെ.പിയെ മുന്‍നിര്‍ത്തി ആര്.എസ്.എസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍, നീക്കം വേണ്ടത്ര വിജയിച്ചിരുന്നില്ല. വ്യാപാര മേഖലയില്‍ ഇടപെടാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണ് ഇതെന്ന സന്ദേശമാണ് ആര്.എസ്.എസ് നേതൃത്വം ബി.ജെ.പിക്ക് നല്‍കിയിരിക്കുന്നത്.
ALSO READ: പൗരത്വ നിയമത്തിനനുകൂലമായ യോഗങ്ങൾക്കെതിരെ കടയടച്ചു പ്രതിഷേധം : ബിജെപി നിയമ നടപടിക്ക്
വ്യാപാര മേഖലയില്‍ തങ്ങള്‍ക്ക് മുന്നേറ്റമുണ്ടാക്കാന്‍ പുതിയ സംഘടനവഴി സാധിക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. വ്യാപാര മേഖലയിലെ പ്രമുഖ സംഘടനകളായ വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും സി.പി.എം നിയന്ത്രണത്തിലുള്ള വ്യാപാര വ്യവസായ സമിതിയുടേയും വ്യാപാര മേഖലയിലെ അപ്രമാദിത്തം അവസാനിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മേഖലയില്‍ ശക്തമായ സാന്നിധ്യമാവാന്‍ കഴിയുമെന്നും ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കി.
Post Your Comments