KeralaLatest News

കേന്ദ്രസര്‍ക്കാറിന്റെ ബജറ്റില്‍ പ്രതികരിയ്ക്കാതെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് : വലിയ ബജറ്റ്… ഉള്‍ക്കൊള്ളാന്‍ പ്രയാസം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാറിന്റെ ബജറ്റില്‍ പ്രതികരിയ്ക്കാതെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് . വലിയ ബജറ്റ് ഉള്‍ക്കൊള്ളാന്‍ പ്രയാസം . കേന്ദ്രധന മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് വളരെ നീണ്ടതാണെന്നും ഉള്‍ക്കൊള്ളാന്‍ സമയം വേണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. രണ്ട് മണിക്കൂറും 40 മിനിറ്റുമെടുത്താണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്. വലിയ ബജറ്റാണ് അവര്‍ അവതരിപ്പിച്ചത്. ‘പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയുന്നില്ല’-മന്‍മോഹന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

read also : അവതരണത്തിനിടെ ദേഹാസ്വാസ്ഥ്യം; ബഡ്‌ജറ്റ്‌ പൂർത്തിയാക്കാനാകാതെ നിർമല സീതാരാമൻ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തിലാണ് മന്‍മോഹന്‍ സിംഗ് മൗനം പാലിക്കുന്നതെന്നും ശ്രദ്ധേയം. വ്യക്തതയില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്നും അച്ഛേദിന്‍, ന്യൂ ഇന്ത്യ, അഞ്ച് ലക്ഷം കോടിയുടെ എക്കോണമി എന്നത് കേന്ദ്രം ഉപേക്ഷിച്ചെന്നും അഹമ്മദ് പട്ടേല്‍ വിമര്‍ശിച്ചു. രണ്ട് മണിക്കൂര്‍ 17 മിനിറ്റ് എന്ന സ്വന്തം റെക്കോര്‍ഡാണ് നിര്‍മല ബജറ്റ് അവതരണത്തിലൂടെ തിരുത്തിയത്. ഇടക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button