
പത്തനംതിട്ട: കൊറോണ വൈറസ് പടരുന്ന ചൈനയിൽ നിന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാർത്ഥിനി രോഗ ലക്ഷണങ്ങളോടെ ഐസൊലേഷൻ വാര്‍ഡിൽ. വിദ്യാർത്ഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലുള്ള ഐസോലേഷൻ വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പനി ലക്ഷണങ്ങൾ കാണിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
തൃശ്ശൂരിൽ കോറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിനിക്കൊപ്പം യാത്ര ചെയ്ത വിദ്യാർത്ഥിനിയെയാണ് ഐസോലേഷൻ വാർഡിൽ പ്രവേശിച്ചത്. സാംപിൾ പരിശോധനാ ഫലം വന്നിട്ടില്ല.
അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വുഹാനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ചില ഇന്ത്യക്കാരെ വിലക്കി ചൈന. പരിശോധനയ്ക്കിടെ കടുത്ത പനിയെന്ന് തെളിഞ്ഞ ആറ് ഇന്ത്യക്കാരെയാണ് ചൈന മടക്കി അയക്കാഞ്ഞത്.
വൈറസ് ബാധ സംശയിക്കുന്നവരെ ഇന്ത്യയിലേക്ക് മടക്കി അയക്കില്ലെന്ന് ചൈന നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വിദഗ്ധ മെഡിക്കൽ സംഘത്തോടൊപ്പം എയർ ഇന്ത്യ വിമാനം കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പുറപ്പെട്ടത്. ഇന്ന് രാവിലെ വുഹാനിൽ നിന്ന് മടങ്ങിയെത്തിയ എയർ ഇന്ത്യാ വിമാനത്തിൽ പുറപ്പെടേണ്ട യാത്രക്കാരിൽ ആറു പേരെയാണ് ചൈന തടഞ്ഞത്.
ALSO READ: കൊറോണ ബാധ: വുഹാനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ചില ഇന്ത്യക്കാരെ വിലക്കി ചൈന
ഈ വിമാനത്തിൽ മടങ്ങാനുണ്ടായിരുന്നവരിൽ നടത്തിയ പരിശോധനയിൽ ആറു പേര്‍ക്ക് ഉയര്‍ന്ന പനി ഉണ്ടെന്ന് വ്യക്തമായതോടെ ഇവരെ മടക്കി അയക്കില്ലെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും ചൈനീസ് അധികൃതരും അറിയിക്കുകയായിരുന്നു. 324 പേരുമായി ഇന്ന് രാവിലെ വിമാനം ഡൽഹിയിൽ തിരിച്ചെത്തി.
Post Your Comments