Latest NewsNewsIndia

കൊറോണ ബാധ: വുഹാനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ചില ഇന്ത്യക്കാരെ വിലക്കി ചൈന

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വുഹാനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ചില ഇന്ത്യക്കാരെ വിലക്കി ചൈന. പരിശോധനയ്ക്കിടെ കടുത്ത പനിയെന്ന് തെളിഞ്ഞ ആറ് ഇന്ത്യക്കാരെയാണ് ചൈന മടക്കി അയക്കാഞ്ഞത്.

വൈറസ് ബാധ സംശയിക്കുന്നവരെ ഇന്ത്യയിലേക്ക് മടക്കി അയക്കില്ലെന്ന് ചൈന നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വിദഗ്ധ മെഡിക്കൽ സംഘത്തോടൊപ്പം എയർ ഇന്ത്യ വിമാനം കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പുറപ്പെട്ടത്. ഇന്ന് രാവിലെ വുഹാനിൽ നിന്ന് മടങ്ങിയെത്തിയ എയർ ഇന്ത്യാ വിമാനത്തിൽ പുറപ്പെടേണ്ട യാത്രക്കാരിൽ ആറു പേരെയാണ് ചൈന തടഞ്ഞത്.

ഈ വിമാനത്തിൽ മടങ്ങാനുണ്ടായിരുന്നവരിൽ നടത്തിയ പരിശോധനയിൽ ആറു പേര്‍ക്ക് ഉയര്‍ന്ന പനി ഉണ്ടെന്ന് വ്യക്തമായതോടെ ഇവരെ മടക്കി അയക്കില്ലെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും ചൈനീസ് അധികൃതരും അറിയിക്കുകയായിരുന്നു. 324 പേരുമായി ഇന്ന് രാവിലെ വിമാനം ഡൽഹിയിൽ തിരിച്ചെത്തി.

ALSO READ: കൊറോണ ബാധ: സുരക്ഷാ മാസ്‌ക്കുകളുടെ കയറ്റുമതി; ഇന്ത്യയുടെ തീരുമാനം ഇങ്ങനെ

വുഹാനിൽ നിന്ന് മടങ്ങിയെത്തിയ ആളുകളെ ഡൽഹിയിലും ഹരിയാനയിലുമായി സജ്ജീകരിച്ച പ്രത്യേക ആർമി ക്യാംപുകളിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടായിട്ടുണ്ടോയെന്ന് നിരീക്ഷിക്കാനാണിത്. ഡോക്ടർമാരും മറ്റ് മെഡിക്കൽ ഉദ്യോഗസ്ഥരും അടങ്ങുന്ന ടീമിന്റെ കീഴിൽ രണ്ടാഴ്ചയാകും ഇവർ നിരീക്ഷണത്തിൽ കഴിയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button