നിലമ്പൂര്‍: വീടിന്റെ ടെറസിന് മുകളില്‍ കഞ്ചാവ് കൃഷി നടത്തിയ യുവ എഞ്ചിനീയര്‍ അറസ്റ്റിലായി. ഉപ്പടയിലെ ഇയ്യക്കാടന്‍ അരുണ്‍കുമാര്‍(30) നെയാണ് പോത്തുകല്‍ എസ്.ഐ. കെ. അബ്ബാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 57 ചെടികളാണുണ്ടായിരുന്നത്. പ്ലാസ്റ്റിക് പാത്രത്തില്‍ 55 എണ്ണവും മറ്റൊരിടത്ത് പച്ചക്കറികള്‍ക്കിടയിലായി 2 എണ്ണവുമായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ.യും സംഘവും ഇയാളുടെ വീടിന്റെ ടെറസിന് മുകളില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
പ്ലാസ്റ്റിക് പാത്രത്തില്‍ പാകി മുളപ്പിച്ച നടാന്‍ പാകത്തിനുള്ള 55 തൈകളും സമീപത്തായി പച്ചക്കറി കൃഷി നടത്തുതിനിടയില്‍ കൃഷി ചെയ്ത രണ്ട് തൈകളുമടക്കം 57 തൈകളാണ് സംഘം പിടിച്ചെടുത്തത്. പ്ലാസ്റ്റിക് പാത്രത്തിലുള്ള തൈകള്‍ക്ക് ആറ് മുതല്‍ പതിനഞ്ച് സെന്റീമീറ്റര്‍ ഉയരവും സമീപത്തുണ്ടായിരുന്ന രണ്ട് തൈകള്‍ക്ക് പതിനഞ്ച് സെന്റീമീറ്റര്‍ ഉയരവുമാണ് ഉള്ളത്.
സിവില്‍ എന്‍ജിനീയറായ അരുണ്‍കുമാര്‍ തൃശൂരില്‍ ഡയറി ഫാം നടത്തിവരികയാണ്. ഇതിനിടയിലാണ് വീടിന്റെ ടെറസിന് മുകളില്‍ കഞ്ചാവ് കൃഷി നടത്തിയത്. പൊലീസ് വീടിന്റെ മുകളിലേക്ക് കയറിയപ്പോള്‍ അരുണ്‍ ഓടിപ്പോയി കഞ്ചാവ് ചെടികള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിടിച്ചു മാറ്റുകയായിരുന്നു. അരുണ്‍കുമാറിനെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കഞ്ചാവ് തൈകളും കോടതിയില്‍ ഹാജരാക്കും. തൈകളുടെ സാമ്പിള്‍ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും.
എസ്.ഐ.ക്ക് പുറമെ എ.എസ്.ഐ. ജോസ്, പോത്തുകല്‍ അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ ശ്രീനിവാസന്‍, സീനിയര്‍ സി.പി.ഒ. സി.എ മുജീബ്, സി.പി.ഒ.മാരായ സലീല്‍, സുരേഷ്, മധു, കൃഷ്ണന്‍, ജോബിനി ജോസഫ് എിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
Post Your Comments