Latest NewsIndiaNews

ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയുടെ അഴുകിയ മൃതദേഹത്തിനൊപ്പം നാട്ടുകാര്‍ കണ്ടത് അവിശ്വനീയമായ കാഴ്ച

കൊല്‍ക്കത്ത: വീട്ടമ്മയുടെ അഴുകിയ മൃതദേഹത്തിനൊപ്പം നാട്ടുകാര്‍ കണ്ടത് അവിശ്വനീയമായ കാഴ്ച . മൂന്ന് ദിവസമായി അയല്‍ക്കാരിയെ വീടിന് പുറത്ത് കാണാത്തതില്‍ സംശയം തോന്നി അന്വേഷിച്ചിറങ്ങിയവര്‍ കണ്ടത് വീട്ടമ്മയുടെ അഴുകിയ മൃതദേഹത്തിനൊപ്പം കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ. ഭാരതി ചന്ദ(50) എന്ന സ്ത്രീയുടെ മൃതശരീരമാണ് ദുരൂഹസാഹചര്യത്തില്‍ കാണപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ബച്ചു ചന്ദയെ ചോദ്യം ചെയ്തുവരികയാണ്.

Read Also : വീട്ടമ്മയെ വരാന്തയില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി

പശ്ചിമബംഗാളിലെ നാദിയയിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭാരതിയെ അയല്‍വാസികള്‍ അവസാനമായി കണ്ടത്. പിന്നീട് ഇവരെ വീടിന് പുറത്ത് കാണാത്തതില്‍ സംശയം തോന്നിയ നാട്ടുകാര്‍ വ്യാഴാഴ്ച പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിനൊപ്പം താമസിക്കുന്ന ഭര്‍ത്താവിനെ കണ്ടെത്തിയത്. സംഭവം അക്ഷരാര്‍ത്ഥത്തില്‍ നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.

കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ഭാരതി. മൃതദേഹത്തിനൊപ്പം താമസിച്ച ബിച്ചുവിന്റെ മാനസിക നില സംബന്ധിച്ച് പൊലീസ് സംശയം പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button