പാല് ഉത്പന്നങ്ങള്‍ അലര്‍ജിയുള്ള ധാരാളം ആളുകളും നമുക്ക് ചുറ്റുമുണ്ട്. മൂന്നോ അതില്‍ കൂടുതലോ പ്രായമുള്ള ചെറിയ കുട്ടികളില്‍ ഇത്തരം അലര്‍ജി 2.8 ശതമാനം കാണാറുള്ളതായി പഠനങ്ങള്‍ പറയുന്നു. പാലിലെ പ്രോട്ടീന്‍ ആണ് അലര്‍ജിക്ക് കാരണമെങ്കില്‍ പാലും അതുമായി ബന്ധപ്പെട്ട് നില്ക്കുന്ന മറ്റ് ഉത്പന്നങ്ങളും ഒഴിവാക്കേണ്ടതാണ്. പാലില്‍ 80 ശതമാനത്തോളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
അതിനാല്‍ പാല് അലര്‍ജിയാണെങ്കില്‍ വെണ്ണ, ചീസ്, യോഗര്‍ട്ട്, ഐസ്ക്രീം,സോര്‍ ക്രീം, നെയ്യ്, മില്‍ക്ക് ചോക്ലേറ്റ്, ക്രീംചീസ് എന്നിവയെല്ലാം ഉപേക്ഷിക്കേണ്ടതായി വരും. ശരീരത്തില്‍ പാല് എത്തുമ്പോള്‍ അലര്‍ജിയുള്ളവരുടെ ശരീരം വിപരീതമായി പ്രവര്‍ത്തിക്കും. പാലിന് പകരം മറ്റെന്താണ് ഉപയോഗിക്കുക എന്ന സംശയം പലര്‍ക്കുമുണ്ടാകാം. ചെറിയ കുട്ടികള്ക്കാണെങ്കില് അമ്മയുടെ മുലപ്പാല്‍ തന്നെ നല്‍കാവുന്നതാണ്. </p>
മുതിര്‍ന്നവര്‍ തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദേശപ്രകാരമോ ഡയറ്റീഷ്യന്റെ നിര്‍ദേശാനുസരണമോ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാം. പാലിന് പകരം കുടിക്കാവുന്ന നോണ്‍- ഡയറി ഉല്പന്നങ്ങള് ഏതൊക്കെയാണെന്ന് അറിയേണ്ടേ.. ബ?ദാം മില്‍ക്ക്, സോയ മില്‍ക്ക്, ഓട്സ് മില്‍ക്ക്, തേങ്ങാപ്പാല്‍.. എന്നിവ പാലിനെ പോലെ തന്നെ പോഷകമൂല്യങ്ങളുള്ളവയാണ്.
ബദാം മില്‍ക്ക്..
കാത്സ്യം, പ്രോട്ടീന്‍, വൈറ്റമിന്‍ ഇ എന്നിവയുടെ കേദാരമാണ് ആല്‍മണ്ട് മില്‍ക്ക്. ചര്‍മസൗന്ദര്യത്തിനും ഇത് ഏറെ നല്ലതാണ്. ബദാം മില്‍ക്കില്‍ പൂരിത കൊഴുപ്പും കൊളസ്ട്രോളും ഒട്ടുമില്ല. ദിവസവും ആവശ്യമായതിന്റെ 25 ശതമാനം ജീവകം ഡിയും ബദാം മില്‍ക്കിലുണ്ട്. തടി കുറയ്ക്കാന്‍ ആ?ഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ബദാം മില്‍ക്ക് മികച്ച ഒരു ഓപ്ഷന് ആണ്
കോക്കനട്ട് മില്‍ക്ക്…
ഫാറ്റ് പുറംതള്ളാന്‍ സഹായിക്കുന്ന മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡ്സ് ഇതിലുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ കോക്കനട്ട് മില്‍ക്ക് വളരെ മികച്ചതാണ്. പ്രതിരോധശേഷി കൂട്ടാനും കൊളസ്ട്രോള്‍ നില ക്രമീകരിക്കാനും ഉത്തമമാണ്. അന്നജത്തിന്റെ അളവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നാണ് തേങ്ങാപ്പാല്‍, കാരണം തേങ്ങാപ്പാലില്‍ അന്നജം ഒട്ടുമില്ല.
പശുവിന് പാലിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഓട്സ് മില്‍ക്ക്. ഇതിലെ ഹൈ ഫൈബര്‍ ദഹനത്തിന് ഏറെ സഹായകമാണ്. ഓട്സ് വെള്ളത്തില്‍ കുതിര്‍ത്ത് അരച്ച് എടുത്ത് അരിച്ചാല്‍ ഓട്സ് മില്‍ക്ക് തയ്യാറായി. നാരുകള്‍ ധാരാളം അടങ്ങിയ ഇതില്‍ പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും ധാരാളം ഉണ്ട്. ഊര്‍ജ്ജമേകാനും ഓട്സ് മില്‍ക്ക് സഹായിക്കും.
സോയ മില്‍ക്ക
മിനറല്‍സ് ഫാറ്റി ആസിഡ്, വൈറ്റമിന്‍സ് എന്നിവ അടങ്ങിയതാണ് സോയ മില്‍ക്ക്. ഫൈബര്‍ ധാരാളമുള്ളതിനാല്‍ സോയ മില്‍ക്ക് കുടിക്കുന്നത് ഭാരം കുറയ്ക്കാനും സഹായിക്കും. സോയാബീനില്‍ നിന്ന് ഉണ്ടാക്കുന്ന സോയ മില്‍ക്കില്‍ പൊട്ടാസ്യം, അയണ്‍, ബി വൈറ്റമിനുകള്‍ തുടങ്ങി നിരവധി പോഷകങ്ങളുണ്ട്. ദിവസവും ആവശ്യമായതിന്റെ 10 ശതമാനം ഫോളിക് ആസിഡും ഇതിലുണ്ട്.
Post Your Comments