ന്യൂഡല്‍ഹി: ഭീതി പരത്തി കൊറോണ അതിവേഗത്തില്‍ പരക്കുന്നു ചൈനയെ ഒറ്റപ്പെടുത്തി ലോകരാഷ്ട്രങ്ങള്‍. അടുത്തിടെ ചൈനയിലുണ്ടായിരുന്ന എല്ലാ വിദേശ സന്ദര്‍ശകര്‍ക്കും പ്രവേശാനുമതി നിഷേധിച്ചതായി അമേരിക്കയും ഓസ്ട്രേലിയയും അറിയിച്ചു.
Read Also : കൊറോണ വൈറസ് ; വുഹാനില്‍ 6 ദിവസത്തിനുള്ളില്‍ രണ്ട് ആശുപത്രികള്‍ നിര്‍മ്മിച്ചു ; വീഡിയോ
നേരത്തെ റഷ്യ, ജപ്പാന്, പാക്കിസ്ഥാന്, ഇറ്റലി എന്നീ രാജ്യങ്ങള്‍ സമാനമായ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രാജ്യങ്ങളെല്ലാം ഒന്നിനുപിന്നാലെ ഒന്നായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതിനെ ലോകാരോഗ്യ സംഘടന എതിര്‍ക്കുകയാണ്. യാത്രാവിലക്ക് കൂടുതല്‍ കുഴപ്പങ്ങള്‍ വിളിച്ചുവരുത്തുമെന്ന് ഡബ്ല്യൂഎച്ച്ഒ പറയുന്നു. വിവരങ്ങള്‍ പങ്കിടല്‍, മരുന്ന് വിതരണ ശൃംഖല എന്നിവ തടസപ്പെടുകയും രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്ന് ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പ് നല്കി.
അതിര്‍ത്തികളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്താനാണ് ഡബ്ല്യൂഎച്ച്ഒ നല്കുന്ന നിര്‍ദേശം. അതിര്‍ത്തിയടച്ചാല്‍ രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കാരണം അനധികൃതമായി ആളുകള്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഇത് ഇടയാക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
Post Your Comments