ടെക് കോടീശ്വരന് ബില്‍ഗേറ്റ്സിന്റെ മകള്‍ക്ക് വരനായി കുതിരക്കാരന് നാസര്‍… ആശംസകള്‍ അറിയിച്ച് ലോകം. ലോകത്തെ ഏറ്റവും വലിയ ടെക് കോടീശ്വരനും മൈക്രോസോഫ്റ്റിന്റെ സ്ഥാപകനുമായ ബില്‍ ഗേറ്റ്സിന്റെ മൂത്ത മകള്‍ ജെന്നിഫര്‍ കാതറിന് ഗേറ്റ്സ് ആണ് തന്റെ ഈജിപ്ഷ്യന്‍ കാമുകനുമായുള്ള വിവാഹനിശ്ചയം പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയുടെ മകളായ കാതറിന് (23) 28കാരനായ നയേല്‍ നാസറിനെയാണ് പങ്കാളിയാക്കുന്നത്.
നീണ്ട ഡേറ്റിംഗിനുശേഷമാണ് ശതകോടീശ്വരന്റെ മകള്‍ വിവാഹനിശ്ചയം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. കാതറിനും നാസറും ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെ അവരുടെ ഹൃദയസ്പര്‍ശിയായ വിന്റര്‍ പ്രൊപ്പോസലിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
നയേല്‍ നാസര്‍, നിങ്ങള്‍ ഒരു സമാനതകളില്ലാത്ത മനുഷ്യനാണ്,’ കാതറിന് ഗേറ്റ്സ് തന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവര്‍മാര്‍ക്ക് മുന്നില്‍ കുറിച്ചിട്ടു. ജീവിതകാലം മുഴുവന്‍ താങ്കള്‍ക്കൊപ്പം പഠിക്കാനും വളരാനും ചിരിക്കാനും സ്നേഹിക്കാനും ഒരുമിച്ച് ചെലവഴിക്കുന്നതിനുമായി ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല’ എന്നായിരുന്നു നയേലിന്റെ കൂടെയുള്ള ഫോട്ടോയ്ക്കൊപ്പം ജെന്നിഫര്‍ കുറിച്ചിട്ടത്
തന്റെ ആവേശം മറയ്ക്കാന്‍ നാസറിനും കഴിഞ്ഞില്ല, അദ്ദേഹം ഇങ്ങനെ എഴുതി, ‘ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ (സന്തോഷവാനായ) മനുഷ്യനായി എനിക്ക് തോന്നുന്നു. ജെന്‍, നിങ്ങള്‍ എനിക്ക് സങ്കല്പ്പിക്കാന് കഴിയുമായിരുന്നതെല്ലാം… അതിലേറെയും.’ ‘ഞാന്‍ വളരെയധികം ആവേശത്തിലാണ്, അഭിനന്ദനങ്ങള്‍’, എന്നായിരുന്നു ജെന്നിഫറിന്റെ പോസ്റ്റിന് താഴെ അച്ഛന് ബില്‍ ഗേറ്റ്സ് കുറിച്ചത്.
ഈജിപ്ഷ്യന്‍ മുസ്ലിം കുടുംബത്തിലാണ് നാസര്‍ ജനിച്ചത്. ഒരു പ്രൊഫഷണല്‍ ഈജിപ്ഷ്യന്‍ കുതിര സവാരിക്കാരനാണ് നാസര്‍. സാമ്പത്തികമായി മുന്നിട്ടു നില്ക്കുന്ന കുടുംബമാണ് നാസറിന്റേത്. അദ്ദേഹത്തിന്റെ കുടുംബം കുവൈത്തില്‍ വാസ്തുവിദ്യ, ഡിസൈന്‍ മേഖലകളില്‍ ബിസിനസ് നടത്തുന്നുണ്ട്.
Post Your Comments