കുറവിലങ്ങാട് : എംസി റോഡിൽ കാളികാവ് പെട്രോൾ പമ്പിന് മുൻവശത്ത് കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. തിരുവാതുക്കൽ ഗുരുമന്ദിരത്തിനു സമീപം ഉള്ളാട്ടിൽപടി തമ്പി (68), ഭാര്യ വത്സല (65), തമ്പിയുടെ മകൻ ബിനോയിയുടെ ഭാര്യ പ്രഭ (46), ബിനോയിയുടെ മകൻ അമ്പാടി (19) പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.
ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം. അമ്പാടിയാണ് കാർ ഓടിച്ചിരുന്നത്. ബിനോയിക്ക് കുവൈത്തിലാണ് ജോലി. കുടുംബാംഗങ്ങളൊരുമിച്ച് പാലക്കാട്ടു പോയി മടങ്ങുകയായിരുന്നു. കാർ എതിരെ വന്ന തടി ലോറിയിൽ ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു.
Post Your Comments