Latest NewsNewsIndia

സ്വന്തം രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത് ; സിഎഎയെ എതിര്‍ക്കുന്നവര്‍ക്ക് പാക്കിസ്ഥാന്റെ സ്വരം : യോഗി ആദിത്യനാഥ്

ലഖ്‌നൗ : സ്വന്തം രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്നും പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ സ്വരത്തിലാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കാനാകില്ലെന്നും യോഗി പറഞ്ഞു. ഗോരാകാന്ത് നേഴ്സിംഗ് കോളേജിലെ പാസ്സ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരാമെന്ന് മഹാത്മാഗാന്ധി നല്‍കിയ ഉറപ്പിന് അനുസൃതമായിട്ടാണ് സിഎഎ. 1947 ല്‍ ഇന്ത്യയെ വിഭജിച്ചപ്പോള്‍ പാകിസ്താനിലെ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന മതവിഭാഗങ്ങള്‍ക്കായി ഇന്ത്യയുടെ വാതില്‍ എപ്പോഴും തുറന്നിരിക്കുമെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിരുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സ്വന്തം രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ പാകിസ്ഥാന്റെ സ്വരത്തിലാണ് സംസാരിക്കുന്നത്. പാകിസ്ഥാന്റെ ഉദ്ദേശ്യങ്ങള്‍ ഒന്നും നടപ്പാക്കാന്‍ നമ്മള്‍ അനുവദിക്കരുത്. അങ്ങിനെ ചെയ്താല്‍ ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരും എന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button