KeralaLatest NewsNews

കോളേജ് വിദ്യാർത്ഥിയെ സ്റ്റേജിൽ വിളിച്ചു വരുത്തി കൂവിച്ച സംഭവം, ടൊവീനോയുടെ ഫേസ്ബുക്ക് പേജിൽ ‘പൊങ്കാല’ തുടങ്ങി

വയനാട്: മാനന്തവാടി മേരി മാതാ കോളേജിലെ വേദിയില്‍ വിദ്യാര്‍ത്ഥിയെ കൂവിപ്പിച്ച സംഭവത്തില്‍ നടന്‍ ടൊവിനോ തോമസിന്‍റെ ഫേസ്ബുക്കിൽ പേജിൽ കമന്‍റുകൾ നിറഞ്ഞു തുടങ്ങി. ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയില്‍ ടൊവിനോ സംസാരിക്കുമ്പോഴാണ് ഒരു വിദ്യാര്‍ത്ഥി കൂവിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവാന്‍ ടൊവിനോ ആവശ്യപ്പെട്ടു.

ആദ്യം വിസമ്മതിച്ച വിദ്യാർത്ഥി ഒരു തവണ കൂവി. എന്നാല്‍ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജില്‍ നിന്നും പോകാന്‍ അനുവദിച്ചത്. താരത്തിന്‍റെ നടപടിയെ വിമർശിച്ചാണ് കൂടുതൽ കമന്‍റുകളും.

കോളേജിലെ വിദ്യാർത്ഥികളിൽ ചിലർ ഇതിനെ വലിയ സംഭവമായി എടുക്കേണ്ട തമാശയായി കണ്ടാൽ മതിയെന്ന കമന്‍റുകളും പോസ്റ്റ് ചെയ്യുന്നുണ്ട്.

വിദ്യാർത്ഥികൾ ആവുമ്പോൾ അൽപം കൂവലും കാര്യങ്ങളും ഒക്കെ ഉണ്ടാവും. അതൊക്കെ ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുക്കണം.. . ഇവിടെ ആ വിദ്യാർത്ഥിയെ കളിയാക്കുന്നവൻമാർ എല്ലാം പുണ്യാളൻമാരാണോ.. ? ടൊവിനോ തന്റെ താരപ്രഭ വച്ച് കാണിച്ച ഈ കോമാളിത്തരം അംഗീകരിക്കാൻ കഴിയില്ല.. ടൊവിനയെ ഇഷ്ടപ്പെടുന്ന ഒരാൾ ആണ് ഞാനും. ആ വിദ്യാർത്ഥിയുടെ നടപടി മോശമാണെങ്കിൽ തിരുത്താൻ അദ്ധ്യാപകർ ഉണ്ട്. ഇങ്ങനെയാണ് ഒരാളുടെ കമന്‍റ്.

https://www.facebook.com/ActorTovinoThomas/photos/a.703200873043270/3325295240833807/?type=3&__xts__%5B0%5D=68.ARDgWfsmSIymVLrjdbnzfH_FIjJFVytb-skgwvsV92pWfqvrkv9WXgVadKsCPvAYub4R8iTG52I1MfQn7OoYjuMDef31rRK68ambPlFRyPMrq7gAQNaRJZt38Qy25cW9zFKk8WtSLGWAVx3TfCHJete42sLTWcXwZpjr09H6EZVWqHpRhqk7jVAQKS_44FQLQZ7a01asGUk5SDOrZTM7dvABqqWLUcN_Pseay_UWP9MsPQcmbEh2XluJbd5cu6wqEMERmBrz_sQHqydvJTQ1hQrIFlEQxs53fD98tgwbwq89p-I09FBsTtroSMnnZTtOPLa3zM2X8lcCSEzQgS8qusAf8A&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button